Quantcast

ഹിറ്റ് സ്ട്രീക്ക് തുടരാൻ നിവിൻ പോളി; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പേരും ട്രെയ്ലറും പതിനേഴിന്

ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു പൊളിറ്റിക്കൽ ത്രില്ലർ എത്തുന്നത്

MediaOne Logo

Web Desk

  • Published:

    15 Feb 2026 3:42 PM IST

Nivin Pauly- B. Unnikrishnan movie title and trailer to be released on 17th
X

എറണാകുളം: നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പേരും ട്രെയ്ലറും ഈ മാസം 17ന് പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക അറിയിപ്പ് അണിയറപ്രവർത്തകർ പങ്കുവെച്ചു. എല്ലാ കഥകൾക്കും ഒരു നിമിഷമുണ്ട്, ഞങ്ങളുടേത് തുടങ്ങുന്നത് പതിനേഴിനാണ് എന്നെഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലുള്ളത്. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്.

കേരളത്തിൽ ചർച്ചയായ പല രാഷ്ട്രീയ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. പൊളിറ്റിക്കൽ ഡ്രാമ ​ഴോണറിലെത്തുന്ന ചിത്രം പെരുന്നാൾ റിലീസായി തിയറ്ററുകളിലെത്തും.

ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്‌, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി.

TAGS :

Next Story