Quantcast

പടവെട്ടിൻ്റെ ഓഡിയോ ലോഞ്ച് ഇന്ന് ലുലു മാളിൽ; ആഘോഷമാക്കാൻ തൈക്കുടം ബ്രിഡ്ജും

തൈക്കുടം ബാൻഡ് അംഗമായ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്‍റെ സംഗീത സംവിധായകൻ

MediaOne Logo

ijas

  • Updated:

    2022-10-16 07:07:16.0

Published:

16 Oct 2022 6:57 AM GMT

പടവെട്ടിൻ്റെ ഓഡിയോ ലോഞ്ച് ഇന്ന് ലുലു മാളിൽ; ആഘോഷമാക്കാൻ തൈക്കുടം ബ്രിഡ്ജും
X

നിവിൻ പോളി നായകനാകുന്ന പടവെട്ട് സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് തിരുവനന്തപുരം ലുലു മാളിൽ നടക്കും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ നിവിൻ പോളിക്കൊപ്പം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും പങ്കെടുക്കും. പ്രശസ്ത മ്യൂസിക് ബാൻഡ് ആയ തൈക്കുടം ബ്രിഡ്‌ജ്‌ ഒരുക്കുന്ന സംഗീത നിശ ചടങ്ങിന് മാറ്റുകൂട്ടും. തൈക്കുടം ബാൻഡ് അംഗമായ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്‍റെ സംഗീത സംവിധായകൻ. പ്രവേശനം സൗജന്യമാണ്.

ഒക്ടോബർ 21ന് പുറത്തിറങ്ങുന്ന ചിത്രം സണ്ണി വെയിൻ പ്രൊഡക്ഷൻസിന്‍റെ സഹകരണത്തിൽ സാരിഗമ ആണ് നിർമ്മിക്കുന്നത്. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണ ആണ്. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം-ദീപക് ഡി മേനോൻ. എഡിറ്റർ-ഷഫീഖ് മുഹമ്മദ് അലി. സംഗീതം-ഗോവിന്ദ് വസന്ത. ക്രീയേറ്റീവ് പ്രൊഡ്യൂസർ-അഭിജിത്ത് ദേബ്. ആർട്ട്-സുഭാഷ് കരുൺ. സൗണ്ട് ഡിസൈൻ-രംഗനാഥ് രവി. വരികള്‍-അൻവർ അലി. മേക്കപ്പ്-റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം-മഷ്ഹര്‍ ഹംസ.

TAGS :

Next Story