Quantcast

ഗായികയും യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു

വ്യാഴാഴ്ച രാവിലെ കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    20 April 2023 9:28 AM GMT

Pamela Chopra
X

പമേല ചോപ്ര

ഡല്‍ഹി: നിര്‍മാതാവും ഗായികയും പ്രശസ്ത സംവിധായകന്‍ യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു. 74 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്. സംസ്കാരം നടന്നു.

''നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്, അഗാധമായ ദുഃഖത്തിന്‍റെ ഈ സമയങ്ങളില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'' കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. ചലച്ചിത്ര നിർമാതാവായ മകൻ ആദിത്യ ചോപ്രയും നടന്‍ ഉദയ് ചോപ്രയും മക്കളാണ്. നടി റാണി മുഖര്‍ജി മരുമകളാണ്. ഗായിക, എഴുത്തുകാരി, ഡ്രസ് ഡിസൈനർ, നിരവധി യാഷ് രാജ് ഫിലിംസിന്‍റെ സഹനിർമ്മാതാവ് എന്നീ നിലകളിൽ പമേല പ്രവർത്തിച്ചിട്ടുണ്ട്.1970ലാണ് പമേലയും യാഷ് ചോപ്രയും വിവാഹിതരാകുന്നത്. 2012 ഒക്ടോബറില്‍ യാഷ് അന്തരിച്ചു. നെറ്റ്ഫ്ലിക്സിന്‍റെ ഡോക്യുമെന്‍ററിയിലാണ് പമേല അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്‍റെ സിനിമാജീവിതത്തെക്കുറിച്ച് പമേല ഡോക്യുമെന്‍ററിയില്‍ സംസാരിച്ചിരുന്നു.

കഭി കഭി, നൂരി, കാലാ പത്തർ, സിൽസില, ചാന്ദ്‌നി, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, മുജ്‌സെ ദോസ്തി കരോഗെ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്കായി പമേല ചോപ്ര പാടിയിട്ടുണ്ട്.കഭി കഭിയുടെ കഥയും പമേലയുടെതായിരുന്നു. ഭർത്താവ് യാഷ് ചോപ്രയ്‌ക്കൊപ്പം 1997-ൽ പുറത്തിറങ്ങിയ ദിൽ തോ പാഗൽ ഹേ എന്ന ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചു. സിൽസില, സവാൽ തുടങ്ങിയ ചിത്രങ്ങളുടെ ഡ്രസ് ഡിസൈനറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

പമേലയുടെ നിര്യാണത്തില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. ''യാഷ് ജിയുടെ നല്ല പാതി വിടപറഞ്ഞു. അവര്‍ ഒരു മികച്ച സ്ത്രീയായിരുന്നു. ബുദ്ധിമതിയും വിദ്യാസമ്പന്നയും നര്‍മബോധമുള്ളവളുമായിരുന്നു അവര്‍. യാഷ് ജിയുമായി അടുത്ത് പ്രവർത്തിച്ചവര്‍ക്ക് അദ്ദേഹത്തിന്റെ തിരക്കഥയിലും സംഗീതത്തിലും അവളുടെ സംഭാവനകളെക്കുറിച്ച് അറിയാം. അവൾ ഒരു അസാധാരണ വ്യക്തിയായിരുന്നു. " പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍ അനുസ്മരിച്ചു.

TAGS :

Next Story