Quantcast

മദ്യപിച്ച് വാഹനമോടിച്ചു, പൊലീസുകാരനെ അധിക്ഷേപിച്ചു; നടി കാവ്യ ഥാപ്പറിനെതിരെ പൊലീസ് കേസെടുത്തു

സംഭവ സ്ഥലത്തെത്തിയ പൊലീസുകാരെ നടി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-19 01:27:51.0

Published:

18 Feb 2022 8:12 PM IST

മദ്യപിച്ച് വാഹനമോടിച്ചു, പൊലീസുകാരനെ അധിക്ഷേപിച്ചു; നടി കാവ്യ ഥാപ്പറിനെതിരെ പൊലീസ് കേസെടുത്തു
X

മദ്യപിച്ച് വാഹനമോടിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനും നടി കാവ്യ ഥാപ്പറിനെതിരെ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ നടി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനു നോരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും വഴക്കുണ്ടാക്കുകയുമായിരുന്നുവെന്ന് ജുഹുവിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് ജുഹുവിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് സമീപമാണ് സംഭവം.

സംഭവത്തിൽ നടി കാവ്യ ഥാപ്പറിനെതിരെ കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു. കാവ്യ ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭംവം വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പൊലീസ് സംഭവ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പൊലീസുകാരെ നടി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. ഇവർക്കെതിരെ ഐപിസി 353,504,332,427 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story