Quantcast

ബാദുഷ ഒരു കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നു; വെളിപ്പെടുത്തി വോയ്സ് ഓഫ് സത്യനാഥൻ സഹനിർമാതാവ്

അതേസമയം വോയ്സ് ഓഫ് സത്യനാഥൻ തനിക്ക് വലിയ ദുരന്തമായിരുന്നെന്നാണ് നിർമാതാവ് ബാദുഷ പറയുന്നത്

MediaOne Logo
ബാദുഷ ഒരു കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നു; വെളിപ്പെടുത്തി വോയ്സ് ഓഫ് സത്യനാഥൻ സഹനിർമാതാവ്
X

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണവുമായി വോയ്സ് ഓഫ് സത്യനാഥൻ സിനിമയുടെ സഹനിർമാതാവ് റോഷിത് ലാൽ. തന്റെ കൈയ്യിൽ നിന്നും ഒരു കോടി രൂപ ബാദുഷ വാങ്ങിയെന്നും പണം തിരികെ ചോദിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയും പിന്നീട് തന്നെ ഭീഷണിപ്പെടുത്തി വെല്ലുവിളിക്കുകയുമാണെന്നാണ് റോഷിത് ലാൽ പറയുന്നത്.

'ത തവളയുടെ ത' എന്ന തന്റെ ചിത്രത്തിന്റെ പിആർ വഴിയാണ് ബാദുഷയെ പരിചയപ്പെട്ടതെന്നും ആ പരിചയമാണ് വോയ്സ് ഓഫ് സത്യനാഥനിൽ സഹനിർമാതാവാകാൻ വഴിവെച്ചതെന്നും അദ്ദഹം പറയുന്നു. പല തവണകളായി ഇരുപതും ഇരുപത്തിയഞ്ച് ലക്ഷവുമായി പണം നൽകി. ഇങ്ങനെ ഒരു കോടിയോളം രൂപ ഞാൻ പ്രൊജക്ടിൽ നിക്ഷേപിച്ചെന്നും അദ്ദേഹം പറയുന്നു.

ഈ പറഞ്ഞതിനെല്ലാം തന്റെ കൈയ്യിൽ രേഖകളുണ്ട് തിരിച്ചു തരാമെന്ന വാക്കാലാണ് പണം നൽകിയത്. അതായത്, സിനിമ നഷ്ടമായാൽ നൽകിയ ഒരു കോടി തിരികെ നൽകണം, വിജയമായാൽ ലാഭ വിഹിതം നൽകണം എന്ന് കരാർ ഉണ്ടായിരുന്നതായും അദ്ദേ​ഹം പറയുന്നു. അതിനിടയിൽ 'വെടിക്കെട്ട്' എന്ന സിനിമ അവർ തുടങ്ങി. മൂന്നു കോടിയായിരുന്നു അതിന്റെ മുതൽമുടക്ക് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പക്ഷ, ആ സിനിമയുടെ ബജറ്റ് പിന്നെയും കൂടി. ശേഷം ഇൻവെസ്റ്റ്മെന്റിന് താൽപ്പര്യമില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ തനിക്ക് വലിയ ദുരന്തമായിരുന്നെന്നാണ് നിർമാതാവ് ബാദുഷ വ്യക്തമാക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ സമീപിച്ചതെന്നും എന്നാൽ നിരാശയാണ് സമ്മാനിച്ചതെന്നുമാണ് വിശദീകരണം. ദിലീപിന്റെ മുൻ സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാലാണ് സിനിമ ദുരന്തമായതെന്നുമെന്നാണ് ബാദുഷയുടെ വിശദീകരണം.

TAGS :

Next Story