Quantcast

സംഘി ഒരു മോശം വാക്കാണെന്ന് എന്‍റെ മകള്‍ പറഞ്ഞിട്ടില്ല; ഐശ്വര്യയെ പിന്തുണച്ച് രജനീകാന്ത്

തന്‍റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-01-30 03:57:11.0

Published:

30 Jan 2024 3:56 AM GMT

rajinikanth with aishwarya
X

രജനീകാന്ത്/ ഐശ്വര്യ

ചെന്നൈ: രജനീകാന്ത് ഒരു സംഘിയല്ലെന്ന് മകളും സംവിധായകയുമായ ഐശ്വര്യ രജനീകാന്ത് പറഞ്ഞത് ചര്‍ച്ചയായിരുന്നു. തന്‍റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകളും ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യ.

സംഘി എന്നത് മോശം വാക്കാണെന്ന് തന്‍റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ''എന്‍റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്‍റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.'' താരം പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം ശക്തമായത്. ഇതോടെ തന്‍റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ രംഗത്തെത്തുകയായിരുന്നു.

ഐശ്വര്യയുടെ വാക്കുകള്‍

'ആളുകൾ അപ്പയെ സംഘിയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. അദ്ദേഹം സംഘിയല്ല എന്ന് വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ലാലം സലാം പോലുള്ളൊരു ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുമായിരുന്നില്ല. ഒരു സംഘിക്ക് ഇങ്ങനെ ഒരു ചിത്രം ചെയ്യാനാകില്ല. ഈ സിനിമ കണ്ടാൽ നിങ്ങൾക്കത് ബോധ്യമാകും. ഒരുപാട് മനുഷ്യത്വം ഉള്ള ഒരാൾക്ക് മാത്രമേ ഈ വേഷം ചെയ്യാനാകൂ. അദ്ദേഹത്തിന് ആ ധൈര്യം ഉണ്ട്. അതുകൊണ്ടാണിത് ചെയ്തത്. '35 വർഷമായി അച്ഛൻ നേടിയെടുത്ത കീർത്തിയാണിത്. ഒരാൾക്കു പോലും, അത് മകളായാൽ പോലും അതു വച്ച് കളിക്കാൻ അവകാശമില്ല. അച്ഛനൊപ്പം ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ സന്ദേശമാണ് ഇതദ്ദേഹം തെരഞ്ഞെടുക്കാനുള്ള കാരണം.

TAGS :

Next Story