പ്രൊപ്പഗണ്ടാ ആരോപണങ്ങൾക്കിടെ ആർഎസ്എസ് മേധാവിയെ കാണാൻ നാഗ്പുരിലെത്തി രൺവീർ സിങ്
ഒന്നര മണിക്കൂറിലധികം സമയം രൺവീർ ഇവിടെ ചെലവഴിച്ചു

- Published:
11 April 2026 4:40 PM IST

ധുരന്ധർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധുരന്ധർ: ദി റിവഞ്ച് പ്രദർശന തുടരുന്നതിനിടെ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ചിത്രത്തിലെ പ്രധാനവേഷം ചെയ്ത നടൻ രൺവീർ സിങ്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലെത്തിയാണ് കൂടിക്കാഴ്ച. സിനിമയുടെ പ്രൊപ്പഗണ്ടാ ആരോപണങ്ങൾക്കിടെയാണ് സന്ദർശനം.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നടൻ അവിടെ നിന്ന് മഹലിലെ ആർഎസ്‌എസ് ആസ്ഥാനത്തേക്ക് പോവുകയായിരുന്നു. ഒന്നര മണിക്കൂറിലധികം സമയം രൺവീർ ഇവിടെ തുടർന്നു.
രേഷ്ബാഗിലെ ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിരവും താരം സന്ദർശിച്ചു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിനും മുൻ സർസംഘ്ചാലക് എം.എസ് ഗോൾവാൾക്കറിനും ആദരാഞ്ജലിയർപ്പിച്ചു. നിരവധി ആർഎസ്എസ് അംഗങ്ങളുമായും സംവദിച്ചു. അതേസമയം കൂടിക്കാഴ്ചയെ കുറിച്ച് ആർഎസ്എസ് മേധാവിയോ രൺവീർ സിങ്ങോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
BIG NEWS 🚨 Ranveer Singh reaches RSS Headquarters in Nagpur to pay tributes to RSS founder Hedgewar.
— News Algebra (@NewsAlgebraIND) April 11, 2026
Burnol demand at its peak today 🔥 pic.twitter.com/gt3tPJ1Wi3
Adjust Story Font
16
