Quantcast

'ആരുടെയും ജീവൻ അപകടത്തിലാക്കരുത്'; ആരാധകർ തിയേറ്ററിൽ പടക്കം പൊട്ടിച്ചതിൽ പ്രതികരിച്ച് സൽമാൻ

തിയേറ്ററിൽ ആരാധകർ പടക്കം പൊട്ടിക്കുന്നതും സിനിമ കാണാനെത്തിയവർ ചിതറിയോടുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം

MediaOne Logo

Web Desk

  • Updated:

    2023-11-13 13:06:41.0

Published:

13 Nov 2023 12:21 PM GMT

ആരുടെയും ജീവൻ അപകടത്തിലാക്കരുത്; ആരാധകർ തിയേറ്ററിൽ പടക്കം പൊട്ടിച്ചതിൽ പ്രതികരിച്ച് സൽമാൻ
X

മുംബൈ: തന്റെ പുതിയ ചിത്രം ടൈഗർ 3യുടെ പ്രദർശനത്തിനിടെ ആരാധകർ തിയറ്ററിൽ പടക്കം പൊട്ടിച്ചതിൽ പ്രതികരണവുമായി സൽമാൻ ഖാൻ. ഇത് അപകടകരമാണെന്നും ആരുടെയും ജീവൻ അപകടത്തിലാക്കാതെ സിനിമ കാണണമെന്നും സൽമാൻ ട്വിറ്ററിൽ കുറിച്ചു.

"ടൈഗർ 3യുടെ പ്രദർശനത്തിനിടെ തിയറ്ററിൽ പടക്കം പൊട്ടിച്ച സംഭവത്തെ കുറിച്ചറിഞ്ഞു. ഇത് അപകടകരമാണ്. ആരുടെയും ജീവൻ അപകടത്തിലാക്കാതെ സിനിമ കാണണം. സുരക്ഷിതരായിരിക്കുക". സൽമാൻ കുറിച്ചു

ഒരിടവേളയ്ക്ക് ശേഷമെത്തിയ സൽമാൻ ചിത്രമെന്ന നിലയിൽ വൻ സ്വീകരണമാണ് ആരാധകർ ടൈഗർ 3ക്ക് നൽകിയത്. മഹാരാഷ്ട്രയിലെ മാലെഗാവിലെ മോഹൻ തിയറ്ററിൽ സ്വീകരണം അൽപം കടന്നും പോയി. സൽമാനെ സ്‌ക്രീനിൽ കാണിക്കുന്ന സമയം പടക്കം പൊട്ടിച്ച് ആരാധകർ ആഘോഷിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. തിയേറ്ററിൽ തുടർച്ചയായി ആരാധകർ പടക്കം പൊട്ടിക്കുന്നതും പൂത്തിരി കത്തിക്കുന്നതും സിനിമ കാണാനെത്തിയവർ ചിതറിയോടുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ദീപാവലി റിലീസ് ആയെത്തിയ ചിത്രമെന്ന നിലയിലും ആഘോഷമുണ്ടായിരുന്നു.

യഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തിൽ കത്രീന കൈഫ് ആണ് സൽമാന്റെ നായിക. അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും ചിത്രത്തിലെത്തുന്നുണ്ട്. റിലീസ് ദിവസം ചിത്രം 44.5 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story