സാമന്ത മലയാളത്തിലേക്ക്; അതും ദുൽഖറിനൊപ്പം- റിപ്പോർട്ട്

നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിയിൽ ദുൽഖറും സാമന്തയും നേരത്തെ ഒരുമിച്ചഭിനയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-06 06:27:35.0

Published:

6 Aug 2022 6:27 AM GMT

സാമന്ത മലയാളത്തിലേക്ക്; അതും ദുൽഖറിനൊപ്പം- റിപ്പോർട്ട്
X

തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നുവെന്ന് റിപ്പോർട്ട്. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം കിങ് ഓഫ് കൊത്തയിൽ നടി ഹീറോയിനായി എത്തുമെന്നാണ് 123തെലുഗ് ഡോട് കോം റിപ്പോർട്ടു ചെയ്യുന്നത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് കിങ് ഓഫ് കൊത്ത.

ദുൽഖറിന്റെ നിർമാണക്കമ്പനി വേ ഫെയർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് രചന. അഭിലാഷ് ജോഷിയിൽനിന്നുള്ള കംപ്ലീറ്റ് ആക്ഷൻ ഡ്രാമയായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിയിൽ ദുൽഖറും സാമന്തയും നേരത്തെ ഒരുമിച്ചഭിനയിച്ചിരുന്നു. എന്നാൽ കുറച്ചു സീനുകൾ മാത്രമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. തെന്നിന്ത്യൻ നടി സാവിത്രിയുടെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രത്തിൽ കീർത്തി സുരേഷായിരുന്നു നായിക.

കിങ് ഓഫ് കൊത്തയിൽ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാകും എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മലയാളത്തിലേതു പോലെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഇതിനു പിന്നാലെയാണ് ചിത്രത്തിൽ സാമന്ത അഭിനയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല.

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേത്രികളിൽ ഒരാളാണ് സാമന്ത. ഫാമിലി മാൻ 2 വെബ് സീരിസിന് ശേഷം തന്റെ പ്രതിഫലം അഞ്ചു കോടി രൂപയായി നടി ഉയർത്തി എന്നാണ് റിപ്പോർട്ടുകൾ. നാലു മിനിറ്റ് ദൈർഘ്യമുള്ള പുഷ്പയിലെ ഗാന രംഗത്തിന് അഞ്ചു കോടി രൂപയോളം ഇവർ പ്രതിഫലം പറ്റിയതായും റിപ്പോർട്ടുണ്ടായിരുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലൂടെ 2010ലാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

TAGS :

Next Story