Quantcast

സര്‍ക്കാര്‍,ദര്‍ബാര്‍ സിനിമകളുടെ കലാസംവിധായകന്‍ ടി.സന്താനം അന്തരിച്ചു

2010ല്‍ പുറത്തിറങ്ങിയ കള്‍ട്ട് ക്ലാസിക ചിത്രം 'ആയിരത്തില്‍ ഒരുവനിലൂടെയാണ്' സന്താനം സിനിമയിലെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    25 Oct 2022 12:53 PM IST

സര്‍ക്കാര്‍,ദര്‍ബാര്‍ സിനിമകളുടെ കലാസംവിധായകന്‍ ടി.സന്താനം അന്തരിച്ചു
X

ചെന്നൈ: തമിഴകത്തെ പ്രശസ്ത കലാസംവിധായകന്‍ ടി.സന്താനം ഹൃദയാഘാതം മൂലം അന്തരിച്ചു. 50 വയസായിരുന്നു. 2010ല്‍ പുറത്തിറങ്ങിയ കള്‍ട്ട് ക്ലാസിക ചിത്രം 'ആയിരത്തില്‍ ഒരുവനിലൂടെയാണ്' സന്താനം സിനിമയിലെത്തുന്നത്.


വിജയ് നായകനായ സര്‍ക്കാര്‍, രജനിയുടെ ദര്‍ബാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ സന്താനം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ആയിരത്തിൽ ഒരുവൻ' എന്ന ആദ്യ ചിത്രത്തിലെ പ്രൊഡക്ഷൻ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സന്താനത്തിനു സാധിച്ചു. ഒറ്റച്ചിത്രത്തിലൂടെ തന്നെ സിനിമയില്‍ കാലുറപ്പിക്കാന്‍ സന്താനത്തിനു കഴിഞ്ഞു. '1947 ഓഗസ്റ്റ് 16' എന്ന പിരീഡ് ഡ്രാമയാണ് സന്താനത്തിന്‍റെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.





TAGS :

Next Story