Quantcast

ധ്യാനിനൊപ്പം ഷാന്‍ റഹ്മാന്‍ വീണ്ടും; ബുള്ളറ്റ് ഡയറീസിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി സരിഗമ

ബീ.ത്രീ.എം റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കും

MediaOne Logo

Web Desk

  • Updated:

    2022-11-13 14:40:30.0

Published:

13 Nov 2022 2:38 PM GMT

ധ്യാനിനൊപ്പം ഷാന്‍ റഹ്മാന്‍ വീണ്ടും; ബുള്ളറ്റ് ഡയറീസിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി സരിഗമ
X

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സരിഗമ സ്വന്തമാക്കി. നവാഗതനായ സന്തോഷ് മുണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബീ.ത്രി.എം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ബുള്ളറ്റ് ഡയറീസിന്‍റെ' സംഗീത സംവിധാനം ഷാന്‍ റഹ്‌മാനാണ്. രഞ്ജി പണിക്കര്‍, ജോണി ആന്‍റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം. കല-അജയന്‍ മങ്ങാട്. മേക്കപ്പ്-രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം-സമീറ സനീഷ്. സ്റ്റില്‍സ്-പരസ്യകല- യെല്ലോ ടൂത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍. പ്രൊജക്ട് ഡിസൈന്‍ അനില്‍ അങ്കമാലി. പി.ആര്‍.ഒ-വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. ബീ.ത്രീ.എം റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.

TAGS :

Next Story