Quantcast

പഠാന്റെ കൂറ്റൻ വിജയം; 10 കോടി രൂപയുടെ റോൾസ് റോയ്സ് സ്വന്തമാക്കി ഷാരൂഖ് ഖാൻ

ഇന്ത്യയില്‍ എത്തുന്ന മൂന്നാമത്തെ റോൾസ് റോയ്‌സ് കലിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഇത്

MediaOne Logo

Web Desk

  • Published:

    28 March 2023 7:07 AM GMT

പഠാന്റെ കൂറ്റൻ വിജയം; 10 കോടി രൂപയുടെ  റോൾസ് റോയ്സ് സ്വന്തമാക്കി ഷാരൂഖ് ഖാൻ
X

മുംബൈ: തിയേറ്ററുകളിൽ ചരിത്രവിജയം സ്വന്തമാക്കി ഷാരൂഖ് ഖാൻ ചിത്രമായിരുന്നു പഠാൻ. നാല് വർഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററിലെത്തിയ കിങ് ഖാൻ ചിത്രം സകലറെക്കോർഡുകളും തകർത്താണ് തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ചത്. ബഹിഷ്‌കരണാഹ്വാനങ്ങളെയെല്ലാം കാറ്റിൽ പറഞ്ഞിൽ ആഗോളതലത്തിൽ 1000 കോടി ക്ലബിലും പഠാൻ ഇടം പിടിച്ചു. ചിത്രത്തിന്റെ കൂറ്റൻ വിജയത്തിന് ശേഷം ഏകദേശം 10 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് സ്വന്തമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.

Also Read:ഒടിടിയിൽ പഠാൻ കാണാം നാളെ മുതൽ, താരമായി അമീലിയ: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

രാത്രിയിൽ മുംബൈ തെരുവുകളിൽ ഷാരൂഖ് തന്റെ പുതിയ കാറിൽ സവാരി ചെയ്യുന്ന നിരവധി വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. മുംബൈയിലെ വസതിയായ മന്നത്തിന്റെ ഗേറ്റിലൂടെ ആഡംബര കാർ പ്രവേശിക്കുന്നത് വീഡിയോകളും പുറത്ത് വന്നിരുന്നു.


ലോകത്തിലെ ഏറ്റവും ചെലവേറിയ എസ്യുവികളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റോൾസ് റോയ്‌സ് കലിനൽ ബ്ലാക് ബാഡ്ജ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ആർട്ടിക് വൈറ്റ് നിറമാണ് ആഡംബര എസ്യുവിക്കുള്ളത്. ഇതിന് 8.20 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സഷോറൂം വില. കസ്റ്റമൈസേഷന് ശേഷം വില 10 കോടിയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 0555 എന്ന നമ്പറാണ് പുത്തൻ കാറിന്. ഇന്ത്യയില്‍ എത്തുന്ന മൂന്നാമത്തെ റോൾസ് റോയ്‌സ് കലിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, എസ്.ആർ.കെ യുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ വാഹനം ഇതല്ല. 14 കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്റോണാണ് ഇക്കൂട്ടത്തിൽ വിലയിൽ മുന്നിലുള്ളത്. ഏകദേശം 7 കോടി രൂപ വിലയുള്ള ഒരു റോൾസ് റോയ്‌സ് ഫാന്റം ഡ്രോപ്പ് ഹെഡ് കൂപ്പെ, 4 കോടി രൂപ വിലമതിക്കുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജിടിയും താരത്തിന് സ്വന്തമാണ്.

ആറ്റ്ലി സംവിധാനം ചെയ്ത് ഭാര്യ ഗൗരി നിർമ്മിച്ച 'ജവാൻ' ആണ് ഷാരൂഖിന്റെ അടുത്ത് ഇറങ്ങാനുള്ള ചിത്രം. ഈ വർഷം ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story