Quantcast

ഒടിടിയിൽ പഠാൻ കാണാം നാളെ മുതൽ, താരമായി അമീലിയ: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്‍റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-03-21 17:41:41.0

Published:

21 March 2023 5:36 PM GMT

Twitter trendings today
X

ജിമിൻ-ലൈക്ക് ക്രേസി

ബിടിഎസ് താരം ജിമിന്റെ പുതിയ ആൽബം ലൈക്ക് ക്രേസിയാണ് ഇന്ന് ട്വിറ്റർ ട്രെൻഡിംഗിൽ മുൻ പന്തിയിലുള്ളത്. താരത്തിന്റെ ആദ്യ സോളോ ആൽബമായ ഫേസിലെ പ്രൊമോഷണൽ സോംഗ് ആയ ലൈക്ക് ക്രേസിയുടെ ടീസർ പുറത്തെത്തിയതാണ് ട്വിറ്ററിൽ ആരാധകർ ആഘോഷമാക്കിയിരിക്കുന്നത്.

അമീലിയ കെർ

വിമൺസ് പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സിനെതിരെ ആധികാരിക വിജയം നേടിയിരിക്കുകയാണ് മുംബൈ ഇൻഡ്യൻസ്. ടീമിനായി 31 റൺസ് നേടിയ അമീലിയ കെർ ആണ് ഇന്ന് ട്വിറ്ററിലെ താരം. അമീലിയ എന്ന ഹാഷ്ടാഗ് വലിയ രീതിയിൽ ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ. മുംബൈയ്ക്കായി മൂന്ന് വിക്കറ്റും അമീലിയെ നേടി.

കിസീ കാ ഭായ് കിസീ കീ ജാൻ

സൽമാൻ ഖാന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കിസീ കാ ഭായ് കിസീ കീ ജാൻ. ഏപ്രിൽ 21നാണ് ചിത്രത്തിന്റെ റിലീസ്. ഇന്ന് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തതോടെ #kkbkkj എന്ന ഹാഷ്ടാഗ് ട്വിറ്റർ ട്രെൻഡിംഗായി.

പഠാൻ

കോടികളുടെ തിളക്കവുമായി ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' ഒടിടിയിലേക്ക്. ചിത്രം മാര്‍ച്ച് 22 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് കാണാം.100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്‍റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്. നാളെ റിലീസ് പ്രഖ്യാപിച്ചതോടെ പഠാൻ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗുമായി.

നീക്കം ചെയ്ത നിരവധി രംഗങ്ങള്‍ പഠാന്‍റെ ഒടിടി പതിപ്പിലുണ്ടാകുമെന്ന് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചന നൽകിയിരുന്നു. പഠാന്‍റെ കുടുംബത്തെക്കുറിച്ചും എങ്ങനെയാണ് റോ ഏജന്‍റായി മാറിയത് എന്നതിനെക്കുറിച്ചും ഒടിടി പതിപ്പിലുണ്ടാകും. ഏറെ വിവാദങ്ങള്‍ക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു. 250 കോടിയായിരുന്നു ബഡ്ജറ്റ്.

റിയൽ മീ സി55

റിയൽ മീ സി55 ഇന്ത്യയിൽ ലോഞ്ച് ചെയ്തതായാണ് ട്വിറ്റർ ഇന്നാഘോഷിച്ച മറ്റൊരു വാർത്ത. 10,999 രൂപ മുതലാണ് ഫോണിന് വില വരുന്നത്.

ഗവി

യുവ താരം ഗവിയുമായി ഒപ്പിട്ട പുതിയ കരാർ നിലനിൽക്കില്ലെന്ന കേസിൽ ബാഴ്‌സലോണ അപ്പീൽ സമർപ്പിക്കാൻ താമസിച്ചെന്ന് കോടതി. ഇതോടെ ഗവി എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായി. ലാ ലീഗയുടെ ഉത്തരവിന് പിന്നാലെയാണ് ബാഴ്‌സലോണ കോടതിയെ സമീപിച്ചത്. വിധിക്കെതിരെ ബാഴ്‌സലോണ ഒരിക്കൽ കൂടി കോടതി കയറിയേക്കും.

TAGS :

Next Story