Quantcast

നടിയും ഗായികയുമായ മല്ലിക രാജ്‍പുത് വീട്ടില്‍ മരിച്ച നിലയില്‍

കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    14 Feb 2024 10:25 AM IST

Malika Rajput
X

മല്ലിക രാജ്‍പുത്

സുല്‍ത്താന്‍പുര്‍: നടിയും ഗായികയുമായ വിജയലക്ഷ്മി എന്ന മല്ലികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ടാണ് മല്ലികയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മല്ലികയുടെ കുടുംബം വ്യക്തമാക്കി. മുറിയുടെ വാതിൽ അടച്ചിരുന്നതായും ലൈറ്റ് ഓണായിരുന്നതായും മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറഞ്ഞു. “ഞാൻ മുറിയിൽ കയറിയപ്പോള്‍ ഞങ്ങളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാന്‍ എന്‍റെ ഭര്‍ത്താവിനെയും മറ്റുള്ളവരെയും വിളിച്ചെങ്കിലും അവള്‍ ഞങ്ങളെ വിട്ടുപോയിരുന്നു'' സുമിത്ര കൂട്ടിച്ചേര്‍ത്തു. മല്ലികയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഓഫീസര്‍ ശ്രീറാം പാണ്ഡെ പറഞ്ഞു.

TAGS :

Next Story