Quantcast

സ്വര്‍ണ ഹൃദയമുള്ള മനുഷ്യന്‍; വിജയ് സേതുപതിയെ പുകഴ്ത്തി ശ്രീശാന്ത്

നടനൊപ്പമുള്ള ചിത്രവും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു

MediaOne Logo

Web Desk

  • Published:

    22 Sept 2021 8:56 AM IST

സ്വര്‍ണ ഹൃദയമുള്ള മനുഷ്യന്‍; വിജയ് സേതുപതിയെ പുകഴ്ത്തി ശ്രീശാന്ത്
X

നടന്‍ വിജയ് സേതുപതിയെ കാണാനായതിന്‍റെ സന്തോഷത്തിലാണ് ക്രിക്കറ്റ് താരവും നടനുമായ എസ്.ശ്രീശാന്ത്. നടനൊപ്പമുള്ള ചിത്രവും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

സ്വര്‍ണം പോലുള്ള ഹൃദയമുള്ള മനുഷന്‍ എന്നാണ് ശ്രീശാന്ത് വിജയ് യെ വിശേഷിപ്പിച്ചത്. വിജയ് യെ പരിചയപ്പെടാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശ്രീശാന്ത് ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുകയാണോ എന്ന സംശയവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story