Quantcast

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ബുധനാഴ്ച

തിരുവനന്തപുരത്ത് വെച്ച് മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും

MediaOne Logo

Web Desk

  • Published:

    17 July 2023 2:58 PM GMT

State Film Award, malayalam cinema, ,State Film Award announcement on Wednesday,latest malayalam news,സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ബുധനാഴ്ച,സംസ്ഥാന ചലച്ചിത്ര അവാർഡ് 2022,
X

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഈ മാസം 19 ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്.

സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിന്‍റെ രണ്ട് ഉപസമിതികളെ നയിച്ചത്. എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ.


TAGS :

Next Story