Quantcast

"ആശുപത്രിയിൽ എത്തിച്ച ആ രണ്ട് മുസ്‍ലിം സഹോദരങ്ങള്‍ക്ക് നന്ദി"; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സുഡാനി താരം, നന്ദി കുറിപ്പ്

നൈജീരിയന്‍ ചലച്ചിത്ര നടനായ സാമുവല്‍ റോബിന്‍സണ്‍ സകരിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്

MediaOne Logo

ijas

  • Updated:

    2022-04-16 02:51:40.0

Published:

16 April 2022 2:44 AM GMT

ആശുപത്രിയിൽ എത്തിച്ച ആ രണ്ട് മുസ്‍ലിം സഹോദരങ്ങള്‍ക്ക് നന്ദി; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സുഡാനി താരം, നന്ദി കുറിപ്പ്
X

ന്യൂഡല്‍ഹി: ബൈക്കപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍. ഡല്‍ഹിയിലെ തിരക്കേറിയ കവലയില്‍ വെച്ച് സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാര്‍ ഇടിക്കാനിരുന്നതായും നിയന്ത്രണം വിട്ടു സാരമായ പരിക്കുകള്‍ സംഭവിച്ചതായും സാമുവല്‍ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറഞ്ഞു. അപകടം സംഭവിച്ച ഉടനെ തന്നെ രണ്ട് മുസ്‍ലിം സഹോദരങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. സുഖപ്പെടുന്നത് വരെ അവര്‍ ആശുപത്രിയില്‍ കൂട്ടിരുന്നതായും അവർക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് വാങ്ങാന്‍ വിസമ്മതിച്ചതായും സാമുവല്‍ റോബിന്‍സണ്‍ കുറിപ്പില്‍ പറഞ്ഞു. തന്നെ ആശുപത്രിയില്‍ എത്തിച്ചവരോട് നന്ദിയുള്ളവനായിരിക്കുമെന്നും ദൈവം അവർക്ക് വലിയ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും സാമുവല്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ സാമുവല്‍ ധരിച്ചിരുന്ന ഷൂസും ഹെല്‍മെറ്റും തകര്‍ന്നിട്ടുണ്ട്. ശരീരത്തിലെ പരിക്കുകളുടെ ഫോട്ടോ ഉള്‍പ്പെടെയാണ് സാമുവല്‍ ഇന്‍സ്റ്റാഗ്രാമില്‍ അപകട വാര്‍ത്ത അറിയിച്ചത്.

നൈജീരിയന്‍ ചലച്ചിത്ര നടനായ സാമുവല്‍ റോബിന്‍സണ്‍ 2018ല്‍ സകരിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. 'ഒരു കരീബിയന്‍ ഉടായിപ്പ്' എന്ന മലയാള ചിത്രത്തിലും സാമുവല്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ അഭിനയിച്ച ആദ്യ നൈജീരിയൻ താരമാണ് സാമുവൽ. വാള്‍ട്ട് ഡിസ്‌നിയുടെ ഡെസ്പറേറ്റ് ഹൗസൈ്വവ്‌സ് ആഫ്രിക്ക, ടിന്‍സല്‍, എം.ടി.വി യുടെ ഷുക എന്നീ ചിത്രങ്ങളിലെ സാമുവലിന്‍റെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. ദിബാകര്‍ ദാസ് റോയ് സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയാണ് സാമുവലിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

സാമുവല്‍ റോബിന്‍സണിന്‍റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്:

സുഹൃത്തുക്കളെ, ഇന്നലെ ഡൽഹിയിൽ വെച്ച് ഞാൻ ഒരു ബൈക്ക് അപകടത്തിൽ പെട്ടു. ഒരു കവലയിലേക്ക് കയറാനിരിക്കെ അതി വേഗതയില്‍ വന്ന ഒരു കാർ എന്നെ ഇടിക്കാനിരുന്നു. കാറിന്‍റെ ഇടിയില്‍ നിന്നും രക്ഷപ്പെടാന്‍ ബൈക്ക് തെന്നിമാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തില്‍പ്പെട്ടു. ആശുപത്രിയിൽ പോയി എന്‍റെ പരിക്കുകൾ ചികിത്സിച്ചു . ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു ...റോഡിൽ നിന്ന് എന്നെ രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോയ ആ രണ്ട് മുസ്‍ലിം സഹോദരങ്ങളോട് ഞാൻ നന്ദിയുള്ളവനാണ്. ഞാന്‍ സുഖപ്പെടുന്നത് വരെ അവര്‍ ആശുപത്രിയില്‍ എനിക്ക് കൂട്ടിരുന്നു. ഞാൻ അവർക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് വാങ്ങാന്‍ വിസമ്മതിച്ചു. ദൈവം അവർക്ക് വലിയ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കുറച്ചുകാലമായി ഞാന്‍ നിങ്ങളുമായി ഒരു നല്ല വാര്‍ത്തയും പങ്കുവെച്ചിരുന്നില്ലെന്ന് എനിക്കറിയാം. എന്‍റെ അടുത്ത പ്രൊജക്ട് ദിബാകര്‍ ദാസ് റോയ് സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി സിനിമയാണ്.

'Sudani from Nigeria' actor miraculously escaped from accident, thank you note

TAGS :

Next Story