Quantcast

'മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നു'; അപമാനംകൊണ്ട് തല കുനിയുന്നുവെന്ന് സുരാജ്

ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-20 09:27:53.0

Published:

20 July 2023 9:25 AM GMT

മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നു; അപമാനംകൊണ്ട് തല കുനിയുന്നുവെന്ന് സുരാജ്
X

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നാണ് സുരാജ് വെഞ്ഞാറമൂടിന്‍റെ പ്രതികരണം. 'മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു..അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ'- സുരാജ് കുറിച്ചു.

മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. അക്രമങ്ങൾ നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.

സ്ത്രീകളെ നഗ്‌നരായി നടത്തിയത് ജനാധിപത്യ സമൂഹത്തിൽ സാധ്യമാകാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി സംഭവത്തിൽ സ്വമേധയാ കേസെടുത്തു. പുറത്ത് വന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്നും കടുത്ത നടപടികൾ ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എന്തുനടപടിയെടുത്തെന്ന് വിശദീകരിക്കാനും കോടതി നിർദേശിച്ചു.

TAGS :

Next Story