സുരേഷിൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; ലൊക്കേഷൻ വീഡിയോ പുറത്തുവിട്ടു
സുരേഷിൻ്റെ പ്രണയഭാവങ്ങളോട് പ്രതികരിക്കുവാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെയും വീഡിയോയിൽ കാണാം

വ്യത്യസ്ഥവും റിയലിസ്റ്റിക്കുമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്‍റെ പുതിയ ചിത്രം സുരേഷിൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെ ലൊക്കേഷൻ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. സുരേഷിൻ്റെ പ്രണയഭാവങ്ങളോട് പ്രതികരിക്കുവാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെയും വീഡിയോയിൽ കാണാം.
രാജേഷ് മാധവും ചിത്ര നായരുമാണ് ചിത്രത്തിലെ സുരേഷിനെയും സുമലതയേയും അവതരിപ്പിക്കുന്നത്.എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ച കഥാപാത്രങ്ങളാണ് സുരേഷും സുമലതയുമായി എത്തിയിരുന്നു. ഈ കോമ്പിനേഷനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
അപൂർവ്വമായി സംഭവിക്കുന്ന ഇത്തരം സ്പിൻ ഓഫ് ചിത്രത്തിന്‍റെ ചിത്രീകരണം പയ്യന്നൂരിലും പരിസരങ്ങളിലുമായിട്ടാണ് പുരോഗമിക്കുന്നത്.സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജിത് തലപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Adjust Story Font
16



