Quantcast

കിടിലൻ ലുക്കിൽ രജനികാന്ത്; ലോകേഷ് കനകരാജിന്റെ 'തലൈവർ 171' പുതിയ അപ്ഡേറ്റ്

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതസംവിധാനം.

MediaOne Logo

Web Desk

  • Updated:

    2024-03-28 16:05:31.0

Published:

28 March 2024 4:00 PM GMT

Thalaivar 171
X

പ്രഖ്യാപനം വന്നതുമുതൽ ആരാധകർ കാത്തിരിക്കുന്ന രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ. തലൈവര്‍ 171 എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന താത്കാലിക പേര്. എന്നാൽ, സിനിമയുടെ പേര് ഈ വരുന്ന ഏപ്രിൽ 22-ന് പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ നിർമാതാക്കളും സംവിധായകൻ ലോകേഷ് കനകരാജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് കൈകളിലും സ്വർണവാച്ചുകൾ ബന്ധിപ്പിച്ച വിലങ്ങണിഞ്ഞാണ് രജനി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വർണനിറത്തിലുള്ള ഫ്രെയിമുള്ള ​ഗ്ലാസ് ധരിച്ച് ചിരിച്ചുകൊണ്ടാണ് രജനിയെ പോസ്റ്ററിൽ കാണാനാവുക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതസംവിധാനം. അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.

ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയൻ' ആണ് രജനികാന്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാകും. വിജയ് നായകനായി വേഷമിട്ട ലിയോയായിരുന്നു ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. അതിനിടെ, കമല്‍ഹാൻ ഗാനരചന നിര്‍വഹിച്ച ഒരു സംഗീത ആല്‍ബത്തിൽ അഭിനേതാവായും ലോകേഷ് പ്രത്യക്ഷപ്പെട്ടിരുന്നു.

TAGS :

Next Story