Quantcast

'വിദ്വേഷ രാഷ്ട്രീയത്തെ ദൂരെയെറിഞ്ഞതിന് നന്ദി'; ടാറ്റാ ബൈ ബൈ പറഞ്ഞ് പ്രകാശ് രാജ്

ബി.ജെ.പി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതായിട്ടുള്ള ചിത്രവും പരിഹാസ രൂപേണെ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-05-13 14:39:05.0

Published:

13 May 2023 2:31 PM GMT

Prakash Raj, Karnataka, പ്രകാശ് രാജ്, കര്‍ണാടക, കോണ്‍ഗ്രസ്, ബിജെപി, Congress, BJP
X

വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി അറിയിക്കുന്നതായി നടന്‍ പ്രകാശ് രാജ്. രാജാവ് നഗ്നനാണെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തിരിഞ്ഞു നടക്കുന്നതായും ബി.ജെ.പി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതായിട്ടുള്ള ചിത്രവും പരിഹാസ രൂപേണെ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രകാശ് രാജ് പങ്കുവെച്ച ചിത്രത്തിലെ വാഹനത്തില്‍ 'ടാറ്റ ബൈ ബൈ' എന്ന വാചകവും കാണാവുന്നതാണ്.

വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും കര്‍ണാടക സുന്ദരമാകണമെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബെംഗളൂരു ശാന്തിനഗറിലെ സെന്‍റ് ജോസഫ്സ് സ്കൂളിലാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്.

'കർണാടകയുടെ ഭാവി നിർണയിക്കാനുള്ള സമയമാണിത്. ഞാൻ വർഗീയ രാഷ്ട്രീയത്തിനെതിരാണ്. 40 ശതമാനവും അഴിമതിക്കാരായ ആളുകൾക്കെതിരെയാണ് എന്‍റെ വോട്ട് ചെയ്തത്. നിങ്ങളും മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുക. സമാധാനത്തിന്‍റെ പൂന്തോട്ടമായി കർണാടകയെ സംരക്ഷിക്കാൻ വോട്ട് ചെയ്യുക' -പ്രകാശ് രാജ് പറഞ്ഞു.

കർണാടകയിൽ വലിയ വിജയമാണ് കോൺഗ്രസ് നേടിയത്. 137 സീറ്റിൽ ​കോൺഗ്രസ് വിജയിച്ചപ്പോൾ ബി.ജെ.പി 65ലേക്ക് ഒതുങ്ങി. 19 സീറ്റിൽ മാത്രമാണ് ജനതാദളിന് വിജയിക്കാനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വലിയ പ്രചാരണം നടത്തിയിട്ടും വിജയിക്കാൻ ബി.ജെ.പിക്കായില്ല.

TAGS :

Next Story