Quantcast

എനിക്കൊരു നടിയാകാന്‍ സാധിക്കുമെന്ന് ഞാന്‍ മനസിലാക്കിയത് അപ്പോഴാണ്; രജീഷാ വിജയന്‍

ആസിഫ് അലി നായകനാകുന്ന 'എല്ലാം ശരിയാകും' ആണ് മലയാളത്തില്‍ ഇനി രജീഷയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം

MediaOne Logo

Web Desk

  • Updated:

    2021-10-25 07:16:13.0

Published:

25 Oct 2021 12:40 PM IST

എനിക്കൊരു നടിയാകാന്‍ സാധിക്കുമെന്ന് ഞാന്‍ മനസിലാക്കിയത് അപ്പോഴാണ്; രജീഷാ വിജയന്‍
X

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് രജീഷാ വിജയന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രജീഷ കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ആദ്യ സിനിമയ്ക്കും അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും തന്‍റെ സിനിമാ ജീവിതത്തിലുള്ള പങ്കിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് രജിഷ.

ഒരു സാധാരണക്കാരിയില്‍ നിന്നും ഒരു നടിയെന്ന നിലയിലേക്ക് തന്നെ വളര്‍ത്തിയെടുത്തത് അനുരാഗ കരിക്കിന്‍ വെള്ളത്തിന്‍റെ സംവിധായകനും അണിയറ പ്രവര്‍ത്തകരുമാണെന്ന് രജിഷ പറയുന്നു.

"ആ സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ, അവരുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാന്‍ എന്തെങ്കിലും അറിഞ്ഞത്. എനിക്കൊരു അഭിനേത്രി ആവാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയതും അതേ സപ്പോര്‍ട്ട് കൊണ്ടാണ്'- ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രജീഷാ പറഞ്ഞു.

ആസിഫ് അലി നായകനാകുന്ന 'എല്ലാം ശരിയാകും' ആണ് മലയാളത്തില്‍ ഇനി രജീഷയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴില്‍ സൂര്യയെ നായകനാക്കി ജ്ഞാനവേലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'ജയ് ഭീമാ'ണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

TAGS :

Next Story