''പുതിയൊരിത്''; 'ഇരട്ട'യിലെ ആദ്യ ഗാനമെത്തി

ജേക്‌സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകൻ ഷെഹബാസ് അമൻ ആണ്

MediaOne Logo

Web Desk

  • Updated:

    2023-01-31 07:15:59.0

Published:

31 Jan 2023 7:09 AM GMT

first song, Iratta, joju george,  Iratta movie
X

കൊച്ചി: ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ഇരട്ട. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ചിത്രം റിലീസിന് മുന്നേ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജോജു ജോർജ് പാടിയ 'എന്തിനാടി പൂങ്കുയിലേ' എന്ന പ്രൊമോ ഗാനത്തിന് ശേഷമാണ് സിനിമയിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകൻ ഷെഹബാസ് അമൻ ആണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനുമൊപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന 'ഇരട്ട' രോഹിത് എം.ജി കൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 'പുതുതായൊരുത് എന്ന് തുടങ്ങുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ജേക്‌സ് ബിജോയ്,ഡാനിയേൽ ജോസഫ് ആന്റണി, എബിൻ പള്ളിച്ചൻ എന്നിവർ ചേർന്നാണ്.


അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ആണ് ഇരട്ടയുടെ ഡി.ഓപി. അൻവർ അലിയുടേതാണ് വരികൾ, മനു ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ആർട്ട് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ദിലീപ് നാഥാണ്. സമീറ സനീഷ്, വസ്ത്രലങ്കാരം, റോണക്‌സ് മേക്കപ്പ്, കെ രാജശേഖർ സ്റ്റണ്ട്‌സ് എന്നീ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നു. ഫെബ്രുവരി മൂന്നിന് ചിത്രം തീയറ്ററുകളിൽ എത്തും

TAGS :

Next Story