Quantcast

'ദി ഫോട്ടോഗ്രാഫർ ആൻഡ് ദി ഫോട്ടോഗ്രാഫ്' മമ്മൂക്കയുടെ ചിത്രം വൈറൽ

മമ്മൂട്ടി പകർത്തിയ ഒരു കൊട്ടാരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇഷ്ടം കവരുന്നത്

MediaOne Logo

Web Desk

  • Published:

    10 Dec 2021 9:33 PM IST

ദി ഫോട്ടോഗ്രാഫർ ആൻഡ് ദി ഫോട്ടോഗ്രാഫ് മമ്മൂക്കയുടെ ചിത്രം വൈറൽ
X

കൂളിംഗ് ഗ്ലാസ്സിനോടും വാഹനങ്ങളോടുള്ള കമ്പം മാത്രമല്ല, ഫോട്ടോഗ്രാഫിയും തനിക്ക് വഴങ്ങുമെന്ന് വീണ്ടും തെളിയിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. താരം പകർത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി പകർത്തിയ ഒരു കൊട്ടാരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇഷ്ടം കവരുന്നത്.


മെഗാസ്റ്റാർ പകർത്തിയ ചിത്രം മാത്രമല്ല, ഫോട്ടെയെടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. ഫോട്ടോഗ്രാഫറും ഫോട്ടോഗ്രാഫും എന്ന ക്യാപ്ഷനോടെ മമ്മൂട്ടി തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.


മമ്മൂട്ടി പകർത്തിയ ചിത്രം



Summary : 'The Photographer and the Photograph' Mammootty's picture goes viral

TAGS :

Next Story