Quantcast

'അവര്‍ വരും, വന്നു ചോദിക്കും'; പടയുടെ റിലീസ് പ്രഖ്യാപിച്ചു

1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ പ്രമേയം

MediaOne Logo

ijas

  • Updated:

    2022-01-29 15:41:43.0

Published:

29 Jan 2022 9:08 PM IST

അവര്‍ വരും, വന്നു ചോദിക്കും; പടയുടെ റിലീസ് പ്രഖ്യാപിച്ചു
X

യഥാര്‍ത്ഥ സംഭവകഥയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പട സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിലാകും സിനിമ പ്രേക്ഷകരിലെത്തുക. 'ജ്വലിക്കുന്ന ഫെബ്രുവരിയില്‍ അവര്‍ വരും, വന്നു ചോദിക്കും'; എന്ന് പടയുടെ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 2020 മെയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്.

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'പട' നിര്‍മ്മിക്കുന്നത് ഇ ഫോര്‍ എന്‍ര്‍ടെയിന്‍മെന്‍റ്സാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം കമല്‍ കെ.എം ആണ് സംവിധാനം ചെയ്തത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. മിന്നല്‍ മുരളിക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് പട. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം. വിഷ്ണു വിജയനാണ് സംഗീതം ഒരുക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. 2012ല്‍ പുറത്തിറങ്ങി ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് പട.

1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ പ്രമേയം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.

TAGS :

Next Story