Quantcast

'വിരട്ടി ഓടിക്കാന്‍ നോക്കണ്ട സാറെ നടക്കില്ല'; ജാക്സണ്‍ ബസാര്‍ യൂത്തിന്‍റെ ടീസര്‍ എത്തി

മാസ്സ് ആയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-18 09:40:07.0

Published:

18 May 2023 7:13 AM GMT

Dont try to chase, sir, it wont work; The teaser of Jackson Bazar Youth has arrived
X

നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്‌സൺ ബസാർ യൂത്ത്. ഇന്ദ്രൻസും ലുക്മാൻ അവറാനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസ് പുറത്ത് വന്നിരിക്കുകയാണിപ്പോൾ. മാസ്സായാണ് ചിത്രത്തിൽ ഇന്ദ്രൻസ് എത്തുന്നത്. 'വിരട്ടിയോടിക്കാൻ നിക്കണ്ട സാറെ... നടക്കില്ല' എന്ന ലുക്മാൻ അവറാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ് ലൈനായി അവതരിപ്പിച്ചാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. നാളെ ചിത്രം തിയറ്ററിലെത്തും.

ജാഫർ ഇടുക്കി, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ രചന ഉസ്മാൻ മാരാത്താണ് നിർവഹിക്കുന്നത്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയയാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൻ പട്ടേരിയാണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ്.

സഹനിർമാണം-ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (കാം എറ), ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്-അമീൻ അഫ്‌സൽ, ശംസുദ്ദീൻ എം.ടി, വരികൾ-സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ-അനീസ് നാടോടി, സ്റ്റീൽസ്-രോഹിത്ത് കെ.എസ്, മേക്കപ്പ്-ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ-പോപ്കോൺ, പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റണ്ട്-ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിൻറോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്, പി.ആർ.ഒ-ആതിര ദിൽജിത്, എ.എസ് ദിനേശ്



TAGS :

Next Story