പൊലീസ് കഥയുമായി 'വീകം'; റിലീസ് തിയതി പ്രഖ്യാപിച്ചു

മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'വീകം'

MediaOne Logo

Web Desk

  • Updated:

    2022-11-23 13:14:14.0

Published:

23 Nov 2022 1:08 PM GMT

പൊലീസ് കഥയുമായി വീകം; റിലീസ് തിയതി പ്രഖ്യാപിച്ചു
X

സമ്പൂര്‍ണ പൊലീസ് കഥയുമായി എത്തുന്ന 'വീകം' സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ഒമ്പതിന് പ്രദർശനത്തിനെത്തും. സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. എബ്രഹാം മാത്യു അവതരിപ്പിക്കുന്ന ചിത്രം അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാമാണ് നിർമിക്കുന്നത്.

മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'വീകം'. ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു എബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി.സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ, സൂര്യ, ബേബി ശ്രേയാ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

പശ്ചാത്തല സംഗീതം-വില്യം ഫ്രാൻസിസ്. ഛായാഗ്രഹണം-ധനേഷ് രവിന്ദ്രൻ. എഡിറ്റിങ്-ഹരീഷ്. കലാ സംവിധാനം-പ്രദീപ് എം.വി. മേക്കപ്പ്-അമൽ. വസ്ത്രാലങ്കാരം-അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സനു സജീവൻ. അസോസിയേറ്റ് ഡയറക്ടേർസ്-സംഗീത് ജോയ്, ബഷീർ ഹുസൈൻ, മുകേഷ് മുരളി. ഫിനാൻസ് കൺട്രോളർ-അമീർ കൊച്ചിൻ. പ്രൊഡക്ഷൻ മാനേജർ-സുനീഷ് വൈക്കം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു അഗസ്റ്റിൻ. പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പൻ കോട്. നിശ്ചല ഛായാഗ്രഹണം-സന്തോഷ് പട്ടാമ്പി. പി.ആര്‍.ഒ-വാഴൂർ ജോസ്.

TAGS :

Next Story