Quantcast

'അനുരാഗിണി ആരാധികേ ...' ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരു വടക്കൻ തേരോട്ടത്തിൻ്റെ വീഡിയോ സോംഗ് പ്രകാശനം ചെയ്തു

ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും

MediaOne Logo

Web Desk

  • Published:

    11 Oct 2025 3:57 PM IST

അനുരാഗിണി ആരാധികേ ...  ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരു വടക്കൻ തേരോട്ടത്തിൻ്റെ വീഡിയോ സോംഗ് പ്രകാശനം ചെയ്തു
X

Photo| Special Arrangement

കൊച്ചി: ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കി. ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനു ൻരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിൽന രാമകൃഷ്ണനാണ് ധ്യാനിൻ്റെ നായിക.

കേരളത്തിലെ ഗ്രാമ ഭംഗിയും കലാരൂപങ്ങളെയും ദൃശ്യവത്കരിക്കുന്ന, അനുരാഗിണി ആരാധികേ ...എന്ന് തുടങ്ങുന്ന റൊമാൻ്റിക് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനത്തിൻ്റെ പ്രകാശനം നിർവഹിച്ചത്. മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ,നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ, മനു സുധാകർ എന്നിവരും പ്രധാന താരങ്ങളായി എത്തുന്നു.

കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനരചന. വാസുദേവ് കൃഷ്ണൻ, നിത്യാ മാമ്മൻ എന്നിവർ ചേർന്ന് പാടിയ ഗാനത്തിന് ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്.മലബാറിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ ഓട്ടോ റിക്ഷാ തൊഴിലാളിയായ ഒരു യുവാവിൻ്റെ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്. വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്ന ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും

കോ-പ്രൊഡ്യൂസേർസ് - സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ്, തിരക്കഥ -സനു അശോക്, ഹസീന എസ്. കാനമാണ് മറ്റൊരു ഗാനരചയിതാവ്. ഛായാഗ്രഹണം - പവി.കെ. പവൻ, എഡിറ്റിംഗ് - ജിതിൻ, കലാസംവിധാനം - ബോബൻ, മേക്കപ്പ് - സനൂപ് രാജ്, കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിഷ്ണു ചന്ദ്രൻ, സ്റ്റിൽസ് - ഷുക്കു പള്ളിപ്പറമ്പിൽ, പ്രൊജക്റ്റ് ഡിസൈനർ - അമൃതാ മോഹൻ, പ്രൊഡക്ഷൻ മാനേജേഴ്സ് - ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ, പ്രൊഡക്ഷൻ കൺട്രോളർ - എസ്സ.കെ. എസ്തപ്പാൻ

വാഴൂർ ജോസ് - PRO

TAGS :

Next Story