Quantcast

മുഖ്യമന്ത്രിയാകാൻ താൽപര്യമുള്ള സ്ത്രീയാണോ നിങ്ങൾ ? എങ്കിൽ ചാക്കോച്ചൻ്റെ കൂടെ അഭിനയിക്കാം

ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം സംവിധായകൻ രതീഷ് പൊതുവാളും നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ' ന്നാ താൻ കേസ്കൊട് '

MediaOne Logo

Web Desk

  • Published:

    16 Sep 2021 10:57 AM GMT

മുഖ്യമന്ത്രിയാകാൻ താൽപര്യമുള്ള സ്ത്രീയാണോ നിങ്ങൾ ? എങ്കിൽ ചാക്കോച്ചൻ്റെ കൂടെ അഭിനയിക്കാം
X

മുഖ്യമന്ത്രിയാകാൻ താൽപര്യമുള്ള സ്ത്രീയാണോ നിങ്ങൾ ?... എങ്കിൽ വൈകേണ്ട ചാക്കോച്ചൻ്റെ കൂടെ അഭിനയിക്കാൻ തയ്യാറായിക്കോളൂ..

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ' ന്നാ താൻ കേസ്കൊട് ' എന്ന ചിത്രത്തിലേക്ക് മുഖ്യമന്ത്രിയകാൻ താൽപര്യമുള്ള സ്ത്രീകളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിംഗ് കോൾ വൈറലാവുകയാണ്. " ഈ കപ്പൽ കൊടുങ്കാറ്റിൽ ഉലയില്ല സാർ.കാരണം ഇതിനൊരു കപ്പിത്താനുണ്ട്. മുഖ്യമന്ത്രിയാകാൻ താൽപര്യമുള്ള സ്ത്രീയാണോ നിങ്ങൾ " എന്നാണ് കാസ്റ്റിംഗ് കോളിൻ്റെ ഉള്ളടക്കം.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം സംവിധായകൻ രതീഷ് പൊതുവാളും നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്കാണ് മുൻഗണനയെന്നും കാസ്റ്റിംഗ് കോളിൽ പറയുന്നുണ്ട്.

കുഞ്ചാക്കോ ബോനൊപ്പം സൈജു കുറുപ്പ് , വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

TAGS :

Next Story