Quantcast

എന്തുകൊണ്ട് ബോളിവുഡ് ഇഷ്ടമല്ല? നിലപാട് തുറന്നുപറഞ്ഞ് രൺബീർ കപൂർ

ബ്രിട്ടീഷ് മാധ്യമമായ ഐടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീർ തന്റെ നിലപാട് വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2026-11-03 06:37:18

Published:

3 Nov 2026 12:02 PM IST

എന്തുകൊണ്ട് ബോളിവുഡ് ഇഷ്ടമല്ല? നിലപാട് തുറന്നുപറഞ്ഞ് രൺബീർ കപൂർ
X

ബോളിവുഡ് എന്ന പേരിനോട് താൽപര്യമില്ലെന്ന് നടൻ രൺബീർ കപൂർ. ഇന്ത്യൻ സിനിമയുടെ പ്രതിനിധിയായി അറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്നും താരം വ്യക്തമാക്കി. ബ്രിട്ടീഷ് മാധ്യമമായ ഐടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീർ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഹോളിവുഡിൽ നിന്ന് രൂപംകൊണ്ട പേരാണ് ബോളിവുഡ് എന്ന് രൺബീർ പറഞ്ഞു. ബോംബെ എന്ന പേരിൽ നിന്നാണ് ബോളിവുഡ് ഉണ്ടായത്. തെലുങ്ക് സിനിമാ മേഖലയെ ടോളിവുഡ് എന്നും വിളിക്കാൻ തുടങ്ങി. ഇത്തരത്തിലുള്ള പേരുകൾ ഇന്ത്യൻ സിനിമയുടെ വൈവിധ്യത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് താരത്തിന്റെ നിലപാട്.

വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും സംസ്ഥാനങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ കലയിലൂടെ എല്ലാവരും ഒന്നിക്കുകയാണ്. അതിർത്തികളില്ലാത്തതാണ് കലയെന്നും രൺബീർ പറഞ്ഞു.

സ്വന്തം സംസ്കാരത്തിലും പാരമ്പര്യത്തിലും വേരൂന്നിയ ആധികാരികമായ കഥകൾ ലോകത്തോട് പറയുകയാണ് വേണ്ടത്. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ട് കഥകളുടെ തനിമ നഷ്ടപ്പെടുത്തരുതെന്നും താരം കൂട്ടിച്ചേർത്തു.

രൺബീർ നായകനാകുന്ന പുതിയ ചിത്രം രാമായണത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് താരം ലണ്ടനിലെത്തിയത്. സായ് പല്ലവിയും യഷും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

TAGS :

Next Story