Quantcast

'എന്‍റെ ശരീരത്തിലേക്ക് ചാഞ്ഞായിരുന്നു അയാൾ ഇരുന്നത്; ചോദ്യംചെയ്തപ്പോൾ ബഹളംവച്ചു'-വിശദീകരണവുമായി യുവനടി

''നടിയാണെന്നു മനസിലായപ്പോൾ അടുത്തുള്ള സുഹൃത്തിനോട് എന്നെക്കുറിച്ചു പരിഹസിച്ചു സംസാരിച്ചു.''

MediaOne Logo

Web Desk

  • Published:

    12 Oct 2023 4:15 PM GMT

Air India canceled the Kochi-Doha Air India flight that was supposed to depart yesterday and introduced an alternative system.
X

കൊച്ചി: എയർ ഇന്ത്യാ വിമാനത്തിൽ സഹയാത്രികൻ അപര്യാദയായി പെരുമാറിയെന്ന പരാതിയിൽ വിശദീകരണവുമായി യുവനടി. പ്രതി തൃശൂർ സ്വദേശിയായ ആന്റോ മദ്യപിച്ച നിലയിലായിരുന്നുവെന്നും തൊട്ടടുത്തിരുന്ന് മോശമായി പെരുമാറിയെന്നും നടി പറഞ്ഞു. ശരീരത്തിലേക്കു ചാഞ്ഞായിരുന്നു പ്രതി ഇരുന്നത്. പരാതി പറഞ്ഞിട്ടും എയർ ഇന്ത്യയിൽനിന്നു നല്ല പ്രതികരണമല്ല ഉണ്ടായതെന്നും അതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നും നടി പറഞ്ഞു.

വിൻഡോ സീറ്റായിരുന്നു എന്റേത്. അങ്ങോട്ട് ഇരിക്കാൻ പറ്റാത്ത തരത്തിൽ പ്രതി എന്നെ തടസപ്പെടുത്തിനിൽക്കുകയായിരുന്നു. മദ്യപിച്ചിരുന്ന അയാൾ വളരെ മോശമായ കോലത്തിലായിരുന്നു ഉണ്ടായിരന്നത്. മോശം ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു-നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ വെളിപ്പെടുത്തി.

''പിന്നീട് അയാൾ തന്റെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. ശരിയായ രീതിയിലല്ല അയാൾ ഇരുന്നത്. എന്റെ പേരും ജോലിയുമെല്ലാം ചോദിക്കുകയും ശാരീരികാധിക്ഷേപം നടത്തുകയും ചെയ്തു. നടിയാണെന്നു മനസിലായപ്പോൾ അടുത്തുള്ള സുഹൃത്തിനോട് എന്നെക്കുറിച്ചു പരിഹസിച്ചു സംസാരിച്ചു. എന്റെ ശരീരത്തിലേക്കു ചാഞ്ഞായിരുന്നു ഇരുന്നത്. കൈ എന്റെ ദേഹത്തിൽ തട്ടിയപ്പോൾ മര്യാദയ്ക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അയാൾ ബഹളംവയ്ക്കുകയാണു ചെയ്തത്. തുടർന്ന് എണീറ്റുപോയി വിമാനത്തിലെ ജീവനക്കാരോട് പരാതി പറഞ്ഞു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു സീറ്റിൽ എന്നെ ഇരുത്തുകയാണു ചെയ്തത്.''

വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം അവിടെയുണ്ടായിരന്ന സി.ആർ.പി.എഫ് ജീവനക്കാരോട് പരാതി പറഞ്ഞു. അതിനിടയിൽ പ്രതിയുടെ സുഹൃത്തുക്കൾ വന്ന് ക്ഷമാപണം നടത്തുകയും അയാൾ മദ്യപാനിയാണെന്നു ന്യായം പറയുകയും ചെയ്തു. എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും നല്ല പെരുമാറ്റമല്ല ഉണ്ടായത്. അതുകൊണ്ടാണു വിഷയത്തിൽ പരാതി കൊടുക്കാൻ നിർബന്ധിതനായത്. എയർ ഇന്ത്യ ഇക്കാര്യത്തിൽ എന്താണു നടപടി സ്വീകരിക്കാൻ പോകുന്നതെന്ന് അറിയില്ല. അതിനു വേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ ഒരു പ്രതികരണവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതി ആന്റോ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും ആന്റോ അപേക്ഷയിൽ പറഞ്ഞു.

വിമാനം പുറപ്പെടുന്നതിന് മുൻപാണ് സംഭവം ഉണ്ടായതെന്നും അതിനാൽ കേസ് എടുക്കാൻ അധികാരം മുംബൈ പൊലീസിനാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമിൽ യുവനടിയുടെ പോസ്റ്റ് കണ്ടപ്പോഴാണ് താൻ പരാതി വിവരം അറിയുന്നതെന്നും ആന്റോ പറഞ്ഞു. എന്നാൽ പ്രതി ആന്റോ ഒളിവിലാണെന്നും മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Summary: Young Malayalam actress explains about fellow passenger’s misbehavior on Air India flight

TAGS :

Next Story