കേസ് റദ്ദാക്കണം; റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ
ഇ-മെയിൽ രേഖകൾ വൈറസ് ആക്രമണത്തിലൂടെ സ്ഥാപിച്ചതാണെന്ന മസാച്യുസെറ്റ്സിലെ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആർസെനൽ കൺസൾടിങിന്റെ റിപ്പോർട്ടുണ്ടായിരുന്നു.

എൽഗാർ പരിഷദ് കേസ് കെട്ടിച്ചമച്ചതാണെന്നും വൈറസ് ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപ്ടോപുകളിൽ സ്ഥാപിച്ചതാണെന്നും ആരോപിച്ച് കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്ടിവിസ്റ്റ് റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ.
These are NetWire communications between Rona Wilson's computer and the attacker's command & control server, recovered from Windows hibernation slack (January 6, 2018 - January 7, 2018 timeframe) using @ArsenalRecon's Hibernation Recon and @xchatty's bulk_extractor. #DFIR pic.twitter.com/REbkhiqkhF
— Arsenal Consulting (@ArsenalArmed) February 10, 2021
കേസ് റദ്ദാക്കണമെന്നും ഹൈകോടതിയിൽ നിന്നൊ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ദർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സർക്കാർ മാനനഷ്ടം നൽകണമെന്നും ആവശ്യപ്പെട്ടാണ് റോണ വിൽസൻ ഹൈകോടതിയിൽ ഹരജി നൽകിയത്. എൽഗാർ പരിഷദ് കേസിൽ പ്രധാന തെളിവായി അന്വേഷണ ഏജൻസികൾ അവകാശപ്പെട്ട ഇ-മെയിൽ രേഖകൾ വൈറസ് ആക്രമണത്തിലൂടെ സ്ഥാപിച്ചതാണെന്ന മസാച്യുസെറ്റ്സിലെ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആർസെനൽ കൺസൾടിങിന്റെ റിപ്പോർട്ടുമായാണ് റോണ കോടതിയെ സമീപിച്ചത്.
Adjust Story Font
16

