Quantcast

'ഗോലി മാരോ' മുദ്രാവാക്യമുയര്‍ത്തിയവരെ അകത്തിട്ട പൊലീസ് കമ്മീഷണര്‍ ബംഗാളില്‍ സ്ഥാനാര്‍ഥി

കഴിഞ്ഞ ജനുവരിയിലായിരുന്നു ബംഗാളില്‍ നടന്ന ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകര്‍ 'ഗോലി മാറോ' (വെടി വെച്ച് കൊല്ലൂ..) മുദ്രാവാക്യം ഉയര്‍ത്തിയത്

MediaOne Logo

  • Published:

    5 March 2021 5:48 PM IST

ഗോലി മാരോ മുദ്രാവാക്യമുയര്‍ത്തിയവരെ അകത്തിട്ട പൊലീസ് കമ്മീഷണര്‍ ബംഗാളില്‍ സ്ഥാനാര്‍ഥി
X

ബംഗാള്‍ ബി.ജെ.പി റാലിക്കിടെ 'ഗോലി മാരോ' മുദ്രാവാക്യം വിളിച്ചവരെ അകത്തിട്ട് വാര്‍ത്തകളില്‍ ഇടം നേടിയ പൊലീസ് കമ്മീഷണറെ സ്ഥാനാര്‍ഥിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ചന്ദന്‍നഗര്‍ പൊലീസ് കമ്മീഷണര്‍ ഹുമയൂണ്‍ കബീറിനെയാണ് ടെബ്‌റ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയാക്കിയത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു ബംഗാളില്‍ നടന്ന ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകര്‍ 'ഗോലി മാരോ' (വെടി വെച്ച് കൊല്ലൂ..) മുദ്രാവാക്യം ഉയര്‍ത്തിയത്. പൗരത്വ സമരത്തില്‍ പങ്കെടുത്തവരെ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്ന പ്രകോപന മുദ്രാവാക്യമായിരുന്നു ഇത്. പരിപാടിക്ക് ശേഷം മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്ത കബീര്‍ ദേശീയ ശ്രദ്ധ നേടുകയുണ്ടായി.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഹുമയൂണ്‍ കബീര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഭാര്യ തൃണമൂല്‍ പ്രവര്‍ത്തകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്നവര്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്ന് കബീര്‍ പറഞ്ഞു. മമത ബംഗാളില്‍ വികസനം കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.

291 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ 50 പേര്‍ സ്ത്രീകളാണ്. 45 മുസ്‍ലിം സ്ഥാനാര്‍ഥികളുണ്ട്. 79 പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 17 പേര്‍ പട്ടികവര്‍ഗ വിഭാഗക്കാരുമാണ്. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക.

TAGS :

Next Story