രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വികെ ശശികല; തീരുമാനം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി ആയിരുന്ന ശശികല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നതായി മുന്‍ അണ്ണാ ഡി എം കെ നേതാവ് വി.കെ ശശികല. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി ആയിരുന്ന ശശികല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായിരുന്ന ശശികല ആഴ്ചകൾക്ക് മുമ്പാണ് ജയിൽ മോചിതയായത്. ഇതിനിടയില്‍ അണ്ണാ ഡിഎംകെയിൽ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു.
ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ മരണശേഷവും അതിന് ആഗ്രഹമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്നാട്ടിൽ നില നിൽക്കുമെന്നാണ് പ്രതീക്ഷ. പ്രസ്താവനയിലൂടെ ശശികല അറിയിച്ചു.
Next Story
Adjust Story Font
16

