Quantcast

പി.എസ്‍.ജിയെ കെട്ടുകെട്ടിച്ച് ബയേണ്‍

പ്രധാന താരങ്ങളുമായാണ് ബയേണ്‍ കളത്തിലെത്തിയത്. പി.എസ്‍.ജിയാകട്ടെ യുവനിരക്ക് പ്രധാന്യം നല്‍കി. നെയ്മര്‍, കവാനി ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാതായാണ് ടീം കളത്തിലെത്തിയത്. 

MediaOne Logo

Web Desk

  • Published:

    22 July 2018 4:50 AM GMT

പി.എസ്‍.ജിയെ കെട്ടുകെട്ടിച്ച് ബയേണ്‍
X

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിന് ജയം. കരുത്തരായ പി.എസ്‍.ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്.

പ്രധാന താരങ്ങളുമായാണ് ബയേണ്‍ കളത്തിലെത്തിയത്. പി.എസ്‍.ജിയാകട്ടെ യുവനിരക്ക് പ്രധാന്യം നല്‍കി. നെയ്മര്‍, കവാനി ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാതായാണ് ടീം കളത്തിലെത്തിയത്. യുവന്റസില്‍ നിന്നെത്തിയ ബുഫണിന്റെ സാന്നിധ്യമായിരുന്നു പി.എസ്.ജിയുടെ പ്രത്യേകത. 31 ാം മിനിറ്റില്‍ തിമോത്തി വെയ്‍ലൂടെ പി.എസ്.ജി ആദ്യം മുന്നിലെത്തി. ബയേണ്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.

എന്നാല്‍ രണ്ടാംപകുതിയില്‍ തിരിച്ചുവന്ന് ബയേണ്‍ മൂന്ന് ഗോളടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. ജാവി മാര്‍ട്ടിനസ്, റെനാറ്റോ സാഞ്ചസ്, ജോഷ്വാ എന്നിവരായിരുന്നു സ്കോറര്‍മാര്‍.

TAGS :

Next Story