Quantcast

അണ്ടര്‍-20 വനിതാ ഫുട്ബോള്‍ ലോകകപ്പ് കിരീടം ജപ്പാന്

ഫൈനലില്‍ സ്പെയിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

MediaOne Logo

Web Desk

  • Published:

    25 Aug 2018 4:03 AM GMT

അണ്ടര്‍-20 വനിതാ ഫുട്ബോള്‍ ലോകകപ്പ് കിരീടം ജപ്പാന്
X

ഫ്രാന്‍സില്‍ നടക്കുന്ന അണ്ടര്‍-20 വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ജപ്പാന് കിരീടം. ഫൈനലില്‍ സ്പെയിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജപ്പാന്‍ തോല്‍പ്പിച്ചു. ജപ്പാന്റെ ആദ്യ കിരീടമാണിത്. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് വ്യക്തമായ ലീഡോടെ ജപ്പാന്‍ കലാശപ്പോരില്‍ കണക്ക് ചോദിച്ചു. ആദ്യ ഗോല്‍ മുപ്പത്തിയെട്ടാം മിനിറ്റില്‍ ഹിനാറ്റ മിയാസാവയിലൂടെയായിരുന്നു. രണ്ടാം പകുതിയില്‍ വീണ്ടും രണ്ട് ഗോളടിച്ച് ജപ്പാന്‍ യൂറോപ്യന്‍ കരുത്തരെ ഞെട്ടിച്ചു

എന്നാല്‍ എഴുപത്തിയൊന്നാം മിനിറ്റില്‍ സ്പെയിന്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. പിന്നീട് ഒരുതവണപോലും ജപ്പാന്‍ വലകുലുക്കാന്‍ സ്പെയിന് സാധിച്ചില്ല. ഇതോടെ ജപ്പാന്‍ തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കുകയായിരുന്നു

TAGS :

Next Story