ബാലന്‍ ഡി ഓര്‍; മെസിയുടെ അഞ്ചാം സ്ഥാനം പരിഹാസ്യമെന്ന് ബാഴ്‌സ പരിശീലകന്‍
ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാര വോട്ടെടുപ്പില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ അഞ്ചാം സ്ഥാനം പരിഹാസ്യമെന്ന് ബാഴ്‌സലോണ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വര്‍ഡെ.

ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാര വോട്ടെടുപ്പില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ അഞ്ചാം സ്ഥാനം പരിഹാസ്യമെന്ന് ബാഴ്‌സലോണ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വര്‍ഡെ. ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡിന്റെ മിഡ്ഫീല്‍ഡര്‍ കൂടിയായ ലൂക്ക മോഡ്രിച്ചായിരുന്നു ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത്. അഞ്ച് തവണ ഈ പുരസ്‌കാരം നേടിയ മെസി ആദ്യ മൂന്നില്‍ പോലും എത്താതിരുന്നത് 2006ന് ശേഷം ഇതാദ്യമാണ്.

പുരസ്‌കാരം നേടിയതില്‍ ലൂക്ക മോഡ്രിച്ചിനെ അഭിനന്ദിക്കുന്നു, പക്ഷേ മെസിയുടെ അഞ്ചാം സ്ഥാനം എന്നത് പരിഹാസ്യമാണെന്നും വാല്‍വര്‍ഡെ പറഞ്ഞു. പുരസ്‌കാരത്തെക്കുറിച്ചും അതിന്റെ ശരിതെറ്റുകളെക്കുറിച്ചൊ ന്നും സംസാരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡ്രിച്ചിന് 753 വോട്ടുകളാണ് ലഭിച്ചത്. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് 476ഉം അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിന്‍ ഗ്രീസ്മാന് 414ഉം പിഎസ്ജി താരം കെയ്‌ലിയന്‍ എംബാപ്പെക്ക് 347ഉം മെസിക്ക് 280 വോട്ടുകളാണ് ലഭിച്ചത്.
മെസി- റൊണാൾഡോ യുഗത്തിന് അന്ത്യമിട്ടായിരുന്നു ലൂക്ക മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം. ആദ്യമായാണ് ഒരു ക്രൊയേഷ്യന്‍ താരം പുരസ്കാരം നേടുന്നത്. മെസിയും റോണോള്‍ഡോയും കഴിഞ്ഞ 10 വര്‍ഷമായി കയ്യടക്കി വച്ചിരിക്കുന്ന കിരീടമാണ് ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച നായകന്‍ മോഡ്രിച്ച് സ്വന്തമാക്കിയത്.
Adjust Story Font
16

