ഗോകുലം എഫ്.സിക്ക് തോല്‍വി
സാള്‍ട്ട് ലേക്ക് മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ ഗോകുലത്തെ തോല്‍പ്പിച്ചത്.

ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്‌സിക്ക് തോല്‍വി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ ഗോകുലത്തെ തോല്‍പ്പിച്ചത്.
ബ്രാണ്ടന്‍ വന്‍ലാല്‍റെംഡിക(4') ജോബി ജസ്റ്റിന്‍(14') ലാല്‍റാംചുല്ലോവ(82') എന്നിവര്‍ ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയപ്പോള്‍ 57ആം മിനുറ്റില്‍ ക്രിസ്റ്റിയന്‍ സബാഹാണ് ഗോകുലം കേരളത്തിന്റെ ആശ്വാസഗോള്‍ നേടിയത്.
അന്റോണിയോ ജര്‍മ്മന്‍ ഗോകുലം എഫ്.സി വിട്ടതിന് ശേഷമുള്ള ആദ്യമത്സരമായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ നടന്നത്. ചര്‍ച്ചിലിനോട് സമനില വഴങ്ങിയ ടീമില്‍ നിന്നും മൂന്ന് മാറ്റങ്ങളോടെയാമ് ടീം ഇറങ്ങിയത്. ദീപക് കുമാര്‍, മുണ്ടേ മുസ, ബോറിംങ്ഡാവോ ബോഡോ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടി.
ജയത്തോടെ ഐ ലീഗ് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് ഈസ്റ്റ് ബംഗാള്‍ ഉയര്‍ന്നു. ചിരവൈരികളായ മോഹന്‍ ബഗാനെയും ഗോകുലം എഫ്.സിയേയും മറികടന്നാണ് അവര്‍ ആറാമതെത്തിയത്. ഈ മൂന്നു ടീമുകള്‍ക്കും ഒമ്പത് പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസമാണ് ഈസ്റ്റ് ബംഗാളിനെ തുണച്ചത്. ചെന്നൈ സിറ്റിയാണ് നിലവില്‍ പോയിന്റ് നിലയില്‍ ഒന്നാമത്.
Adjust Story Font
16

