Quantcast

ഇനി മോറിഞ്ഞോയെപ്പറ്റി ഒരക്ഷരം മിണ്ടരുത്

മോറീഞ്ഞോ മാഞ്ചസ്റ്റർ വിടുമെന്ന ഒരുപാട് അഭ്യൂവങ്ങൾ നിലനിൽക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    8 Dec 2018 7:11 PM IST

ഇനി മോറിഞ്ഞോയെപ്പറ്റി ഒരക്ഷരം മിണ്ടരുത്
X

മാഞ്ചസ്റ്റർ തുഴകിട്ടാതലയുമ്പോൾ മോറീഞ്ഞോ യുണൈറ്റഡില്‍ അതീവ സന്തുഷ്ടനാണെത്രേ. അദ്ദേഹത്തിന്‍റെ ഏജന്‍റ് ജോര്‍ജ് മെറ്റസാണ് വാര്‍ത്ത പുറത്തു പറഞ്ഞത്. ടോടൻഹാം മാനേജറെ യുണൈറ്റഡിലെത്തിക്കാന്‍ ശ്രമം നടക്കുന്നു, റയൽ മോറിഞ്ഞോയെ തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു തുടങ്ങിയ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ജോര്‍ജ് മെറ്റസ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.

യുണൈറ്റഡ് ഈ സീസണില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. നിലവിൽ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്. ഒന്നാം സ്ഥാനത്തുള്ള ബന്ധവൈരികളായ സിറ്റിയിൽ നിന്നും 18 പോയന്റ് പിന്നിലാണ് അവർ. ഇങ്ങനെ പരുങ്ങി കൊണ്ടിരിക്കുന്ന സമയത്തും മോറിഞ്ഞോയും മധ്യനിരയെ നിയന്ത്രിക്കുന്ന തന്ത്രജ്ഞാനിയായ പോൾ പോഗ്ബയും തമ്മിലെ സ്വരചേര്‍ച്ചയില്ലായ്മ ക്ലബിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഒരു കളി ബാക്കി നിൽക്കെ യുണൈറ്റഡ് അവസാന 16ൽ ഇടംപിടിച്ചിട്ടുണ്ട്.

മോറീഞ്ഞോ മാഞ്ചസ്റ്റർ വിടുമെന്ന ഒരുപാട് അഭ്യൂവങ്ങൾ നിലനിൽക്കുന്നുണ്ട്. അതൊന്നും വാസ്തവമല്ല. മോറീഞ്ഞോ ക്ലബിൽ അതീവ സന്തുഷ്ടനാണ്, ക്ലബ് മോറീഞ്ഞോയിലും വളരെ ത്യപ്തരാണ് ഏജന്‍റ് ജോര്‍ജ് മെറ്റസ് പറഞ്ഞു.

മുൻ ചെൽസി മാനേജർ 2016ലാണ് യുണൈറ്റഡിന്‍റെ മാനേജറാവുന്നത്. കഴിഞ്ഞ ജനുവരിയിൽ ക്ലബുമായി കരാർ 2020 വരെ നീട്ടുകയും ചെയ്തിരുന്നു. 20 പ്രീമിയർ ലീഗ് കപ്പ് യുണൈറ്റഡിനുണ്ടെങ്കിലും 2012ന് ശേഷം ലീഗ് കപ്പടിക്കാനായിട്ടില്ല അവര്‍ക്കായിട്ടില്ല.

TAGS :

Next Story