Quantcast

മെസിയുടെ ഫ്രീകിക്ക്‌ മാജിക്; ഉത്തരമില്ലാതെ എസ്പ്യാനോള്‍ 

ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടിയതിന് പുറമെ തരംഗമായി സൂപ്പര്‍ താരം മെസിയുടെ ഫ്രീകിക്ക് ഗോളുകള്‍ 

MediaOne Logo

Web Desk

  • Published:

    9 Dec 2018 11:52 AM IST

മെസിയുടെ ഫ്രീകിക്ക്‌  മാജിക്; ഉത്തരമില്ലാതെ എസ്പ്യാനോള്‍ 
X

ലാലിഗയില്‍ എസ്പ്യാനോളിനെതിരെ ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടിയതിന് പുറമെ തരംഗമായി സൂപ്പര്‍ താരം മെസിയുടെ ഫ്രീകിക്ക് ഗോളുകള്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് എസ്പ്യാനോളിനെ ബാഴ്‌സ തകര്‍ത്തത്. ഇതില്‍ രണ്ട് ഗോളുകള്‍ മെസിയുടെ ബൂട്ടില്‍ നിന്നായിരുന്നു. അതും ഫ്രീകിക്കിലൂടെ. 17, 65 മിനുറ്റുകളിലായിരുന്നു മെസിയുടെ ഫ്രീകിക്ക്‌ ഗോളുകള്‍. 26ാം മിനുറ്റില്‍ ഉസ്മാനെ ഡെമ്പലെ, 45ാം മിനുറ്റില്‍ ലൂയിസ് സുവാരസ് എന്നിവരായിരുന്നു ബാഴ്‌സക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്. ഗോള്‍ പോസ്റ്റിന് അഭിമുഖമായാണ് മെസി, ആദ്യ ഫ്രീകിക്ക് എടുത്തത്. പോസ്റ്റിന്റെ മൂലയിലേക്ക് പോയ പന്തിനായി ഗോള്‍കീപ്പര്‍ ചാടി നോക്കിയെങ്കിലും രക്ഷയില്ലായിരുന്നു. രണ്ടാമത്തെ ഫ്രികിക്കും ഏകദേശം ഇത് പോലെയായിരുന്നു.

TAGS :

Next Story