Quantcast

ഗോള്‍ വേട്ടയില്‍ മെസിയേയും പിന്നിലാക്കി സുനില്‍ ഛേത്രി 

ബൈച്ചുങ് ബൂട്ടിയക്ക് ശേഷം ഇന്ത്യക്കായി 100 മത്സരങ്ങള്‍ കളിച്ച താരമെന്ന പദവിയും സുനില്‍ ഛേത്രി സ്വന്തമാക്കി

MediaOne Logo

Web Desk

  • Published:

    6 Jan 2019 4:22 PM GMT

ഗോള്‍ വേട്ടയില്‍ മെസിയേയും പിന്നിലാക്കി സുനില്‍ ഛേത്രി 
X

അന്താരാഷ്ട്ര തലത്തില്‍ സജീവമായി കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്യുന്ന രണ്ടാമത്തെ താരമായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ പിന്‍തള്ളിയാണ് ഛേത്രി ഈ നേട്ടം സ്വന്തമാക്കിയത്. ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റില്‍ തായ്‌ലാന്റിനെതിരെ തന്റെ അറുപത്തിയാറാം ഗോള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഛേത്രി ചരിത്ര നേട്ടത്തിന് അര്‍ഹനായത്.

ഇന്നത്തെ കളിക്ക് മുമ്പ് അറുപത്തിയഞ്ച് ഗോളുകളോടെയാണ് ഛേത്രി കളത്തിലിറങ്ങിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയതോടെ ഛേത്രി ചരിത്രത്തിലേക്ക് ചുവട് വക്കുകയായിരുന്നു. 65 ഗോളുകള്‍ നേടിയ മെസിയെ പിന്‍തള്ളി ഛേത്രി രണ്ടാം സ്ഥാനത്തേക്ക്. 85 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിയുടെ മുന്നില്‍ ഇനിയുള്ളത്. സുനില്‍ ഛേത്രിയുടെ പേരില്‍ ഇപ്പോള്‍ 67 ഗോളുകളാണുള്ളത്.

ബൈച്ചുങ് ബൂട്ടിയക്ക് ശേഷം ഇന്ത്യക്കായി 100 മത്സരങ്ങള്‍ കളിച്ച താരമെന്ന പദവിയും സുനില്‍ ഛേത്രി സ്വന്തമാക്കി. തന്നെക്കാള്‍ വലിയ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും എന്നും അവരുടെ വലിയ ആരാധകനാണ് താനെന്നും ഛേത്രി നേരത്തെ പറഞ്ഞിരുന്നു. അവരുമായി തന്നെ ഒരിക്കലും താരതമ്യം ചെയ്യരുത്. രാജ്യത്തിന് വേണ്ടി എത്രയധികം ഗോളുകള്‍ നേടാന്‍ സാധിക്കുന്നോ, അത്രയും സ്‌കോര്‍ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും സുനില്‍ ഛേത്രി പറഞ്ഞിരുന്നു.

TAGS :

Next Story