അച്ഛന്‍റെ ഐപാഡ് 48 വര്‍ഷത്തേക്ക് ലോക്ക് ചെയ്ത് മൂന്ന് വയസ്സുകാരന്‍ 

25,536,442 മിനുട്ടുകള്‍ക്ക് ശേഷം മാത്രമേ ഇവാന്‍ ഓസ്‌നോസിന് തന്റെ ഐപാഡ് അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു

MediaOne Logo

Web Desk

  • Updated:

    2019-04-10 16:20:29.0

Published:

10 April 2019 4:20 PM GMT

അച്ഛന്‍റെ ഐപാഡ് 48 വര്‍ഷത്തേക്ക് ലോക്ക് ചെയ്ത് മൂന്ന് വയസ്സുകാരന്‍ 
X

തുടര്‍ച്ചയായി പാസ് വേര്‍ഡ് തെറ്റായി അടിച്ച് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്റെ ഐപാഡ് മൂന്ന് വയസ്സായ മകന്‍ അര നൂറ്റാണ്ട് കാലത്തേക്ക് ലോക്ക് ചെയ്തു. ഇവാന്‍ ഓസ്‌നോസ് എന്ന ന്യൂയോര്‍ക്കര്‍ മാഗസിന്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടാണിത്.

25,536,442 മിനുട്ടുകള്‍ക്ക് ശേഷം മാത്രമേ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനാവൂ. 48 വര്‍ഷം കഴിഞ്ഞ് അഥവാ 2067ല്‍ മാത്രമേ അദ്ദേഹത്തിന് തന്റെ ഐപാഡ് അണ്‍ലോക്ക് ചെയ്യാന്‍ കഴിയൂ.

ഫോണ്‍ ലോക്ക് ആവുന്ന പ്രശ്നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഐ ട്യൂണ്‍സ് വഴി അപ്‌ഡേറ്റ് ചെയ്യാമെന്നാണ് ഐ ഫോണ്‍ നിര്‍മാതാക്കളുടെ നിര്‍ദ്ദേശം.

TAGS :
Next Story