Quantcast

പശുവിന്‍റെ വയറ്റില്‍ നിന്ന് കിട്ടിയത് 71 കിലോ മാലിന്യം

നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ പശുവിന്‍റെ വയറ്റില്‍ നിന്ന് കിട്ടിയ വസ്തുക്കളില്‍ പ്ലാസ്റ്റിക്ക്, മാര്‍ബിള്‍ എന്നിവയും ഉള്‍പ്പെടുന്നു.

MediaOne Logo

  • Published:

    4 March 2021 4:59 PM IST

പശുവിന്‍റെ വയറ്റില്‍ നിന്ന് കിട്ടിയത് 71 കിലോ മാലിന്യം
X

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിലെ തെരുവില്‍ അലഞ്ഞു തിരിയുന്ന ഗര്‍ഭിണിയായ പശുവിന്‍റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് 71 കിലോ മാലിന്യം. എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം പശുവും പശുക്കുട്ടിയും മരണപ്പെട്ടു. ഫെബ്രുവരിയില്‍ വാഹനമിടിച്ച് പരിക്കേറ്റ പശു അന്നുമുതല്‍ ഫരീദാബാദ് ആനിമല്‍ ട്രസ്റ്റിന്‍റെ പരിചരണത്തിലായിരുന്നു. അവരുടെ നേതൃത്വത്തില്‍ തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ പശുവിന്‍റെ വയറ്റില്‍ നിന്ന് കിട്ടിയ വസ്തുക്കളില്‍ പ്ലാസ്റ്റിക്ക്, മാര്‍ബിള്‍ എന്നിവയും ഉള്‍പ്പെടുന്നു. അതിന്‍റെ കുട്ടിക്ക് വളരാനുള്ള സ്ഥലം പോലും പശുവിന്‍റെ വയറ്റിലുണ്ടായിരുന്നില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയവരിലൊരാള്‍ പറഞ്ഞു.

ഇതിനുമുമ്പ് ഹരിയാനയില്‍ തെരുവില്‍ അലഞ്ഞിരുന്ന ഒരു പശുവിന്‍റെ വയറ്റില്‍ നിന്ന് 50 കിലോയോളം മാലിന്യം പുറത്തെടുത്തിരുന്നു. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തെരുവുകളില്‍ ഏകദേശം 50 ലക്ഷത്തോളം പശുക്കള്‍ അലയുന്നുണ്ട്.

TAGS :

Next Story