Quantcast

സൗദിയിൽ കൂടുതൽ ഇളവുകൾ; വിമാനക്കാര്യമടക്കം പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

പുതിയ ഇളവ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും

MediaOne Logo

VM Afthabu Rahman

  • Updated:

    2021-10-15 14:47:43.0

Published:

15 Oct 2021 2:36 PM GMT

സൗദിയിൽ കൂടുതൽ ഇളവുകൾ; വിമാനക്കാര്യമടക്കം പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
X

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനേര്‍പ്പെടുത്തിയ പ്രൊട്ടോകോളുകളില്‍ സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചു. പുതിയ ഇളവ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും. ഏഴ് പുതിയ ഇളവ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും പ്രധാന പ്രഖ്യാപനങ്ങൾ വിശദമായി അറിയാം.

1. മക്ക മദീന പ്രവേശനം എല്ലാവർക്കും

മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താം. എല്ലാ വിശ്വാസികൾക്കും പ്രവേശനം നൽകും. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. മക്ക മദീന പള്ളികളിൽ പ്രവേശിക്കാൻ മുൻകൂട്ടി നിലവിലുള്ളതുപോലെ പെർമിറ്റ് എടുക്കണം. തവക്കൽനായും കാണിക്കണം.

2. ഹാളുകളും ഓഡിറ്റോറിയങ്ങളും തുറക്കാം

ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിൽ എല്ലാവർക്കും പങ്കെടുക്കാം. ഹോട്ടലുകളിലെ ഹാളുകളിലും മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്താം. സാമൂഹിക അകലം വേണ്ടതില്ല. എന്നാൽ അടച്ചിട്ട ഹാളുകൾ പുറമെ നിന്നും കാറ്റു കടക്കാത്ത വെഡിങ് ഹാളുകൾ എന്നിവയിൽ മാസ്ക് ധരിച്ചിരിക്കണം.

3. സാമൂഹിക അകലം ഇനി വേണ്ട.

പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. എല്ലായിത്തും പ്രവേശനവും രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. വാഹനങ്ങളിലും ശാരീരിക അകലം വേണ്ടതില്ല. എല്ലാ സീറ്റിലും അടുത്തടുത്ത് ഇരിക്കാം.

4. ഓഫീസുകളിൽ കയറുമ്പോൾ ജാഗ്രത

പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്. ഇതില്ലാതെ പ്രവേശിക്കുന്നത് നിയമ വിരുദ്ധമാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്കാണ് നിലവിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നത്.

5.മാസ്കിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ലേൽ പണിയാകും.

അടച്ചിട്ട ഹാളുകളിലും സ്ഥാപനങ്ങളിലും മാസ്ക് ധരിക്കണം. പുറത്ത് മാത്രമാണ് മാസ്ക് ധരിക്കുന്നതിൽ ഇളവുള്ളത്. ഫലത്തിൽ, പുറത്തിറങ്ങുമ്പോൾ മാസ്ക് കയ്യിൽ കരുതണം. ഇല്ലെങ്കിൽ പരിശോധന സമയത്ത് വായു സഞ്ചാരം കുറവുള്ള ഹാളിലാണ് ആളുകളെങ്കിൽ പിഴ വീഴുമെന്നുറപ്പ്.

6. എല്ലാത്തിലും ഇളവ് ഇവർക്ക് മാത്രം

മാസ്ക് ധരിക്കുന്നതിലും തവക്കൽനയുടെ കാര്യത്തിലും ഇളവുള്ളത് ആരോഗ്യ പ്രയാസങ്ങളുള്ളവർക്ക് മാത്രമാണ്. ഇവർ ഇക്കാര്യം തെളിയിക്കുന്ന രേഖ സമർപ്പിച്ചാൽ തവക്കൽനായിലും ഇക്കാര്യം തെളിയും. ഇവർക്ക് എല്ലായിടത്തും ഇതോടെ പ്രവേശനം ലഭിക്കും.

7. വിമാനക്കാര്യത്തിൽ കാത്തിരിപ്പ്

എല്ലാ ഇളവുകളും വന്നതോടെ സൗദിയിലേക്ക് പ്രവേശിക്കാൻ ഇന്ത്യയിൽ നിന്നും അനുമതിയുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് പ്രവാസികൾ. കഴിഞ്ഞ മാസം ചർച്ച നടന്ന വിവരം ട്വീറ്റ് ചെയ്തതൊഴിച്ചാൽ എംബസിയിൽ നിന്നും പുതിയ വിവരങ്ങളൊന്നുമില്ല. ഈ മാസം 20ന് സൗദിയിൽ വിനോദ പരിപാടികൾക്ക് തുടക്കമാകും. ഇതിനു പിന്നാലെ വിമാനങ്ങൾക്ക് അനുമതിയുണ്ടാകുമോ എന്നാണ് ഇനിയറിയേണ്ടത്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കെല്ലാം ഇതോടെ ആനുകൂല്യം ഉപയോഗിക്കാം. സൗദി ജനതയുടെ ഭൂരിഭാഗവും രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിരുന്നു. ഇതോടെ സാമൂഹിക ജീവിതം പഴയപടിയാകും സൗദിയിൽ.

TAGS :

Next Story