Quantcast

ഗൂഗിൾ മാപ്പിന് ഇനി നമുക്ക് വഴികാട്ടാം

ഉപഭോക്താകൾക്ക് ഗൂഗിൾ മാപ്പിൽ പുതിയ റോഡുകൾ വരച്ചു ചേർക്കാനുള്ള അപ്‌ഡേറ്റിനൊരുങ്ങി ഗൂഗിൾ

MediaOne Logo

  • Published:

    15 March 2021 5:47 PM IST

ഗൂഗിൾ മാപ്പിന് ഇനി നമുക്ക് വഴികാട്ടാം
X

ഉപഭോക്താകൾക്ക് ഗൂഗിൾ മാപ്പിൽ പുതിയ റോഡുകൾ വരച്ചു ചേർക്കാനുള്ള അപ്‌ഡേറ്റിനൊരുങ്ങി ഗൂഗിൾ. നിലവിൽ മാപ്പിൽ വന്നിട്ടില്ലാത്ത റോഡുകൾ വരച്ചുചേർക്കാനും തെറ്റായി മാർക്ക് ചെയ്ത റോഡുകൾ തിരുത്തിവരയ്ക്കാനും തെറ്റായ പേരുകൾ തിരുത്താനും സാധിക്കുന്ന രീതിയിലായിരിക്കും അപ്‌ഡേറ്റ്.

പെയിന്റ് സോഫ്റ്റ് വെയറിൽ ചിത്രം വരയ്ക്കുന്ന പോലെ എളുപ്പമായിരിക്കും പുതിയ റോഡുകൾ ഉൾപ്പെടുത്തുന്ന പ്രക്രിയ എന്നാണ് പുറത്തുവരുന്ന സൂചനകൾ. വരുന്ന മാസങ്ങളിൽ തന്നെ അപ്‌ഡേറ്റ് പുറത്തുവരുമെന്നാണ് ഗൂഗിൾ വ്യക്തമാക്കിയത്.

നിലവിൽ ഉപയോക്താകൾക്ക് ഗൂഗിളിൽ പുതിയ റോഡുകളോ സ്ഥലങ്ങളോ ഉൾപ്പെടുത്താൻ അവിടെ പിൻ മാർക്ക് ചെയ്തശേഷം റിപ്പോർട്ട് ചെയ്യണം. പുതിയ അപ്‌ഡേറ്റിൽ അത് ഉപഭോക്താകൾക്ക് വരച്ചുചേർക്കാൻ പറ്റും.

പക്ഷേ നമ്മൾ വരച്ചുചേർക്കുന്നത് ഗൂഗിൾ അതേപടി വിശ്വസിക്കുകയില്ല. ഏഴ് ദിവസം കൊണ്ട് ഗൂഗിൾ അത് വിലയിരുത്തി ശരിയാണെങ്കിൽ മാത്രമേ മാപ്പിൽ അത് ഉൾപ്പെടുത്തുകയുള്ളൂ.

TAGS :
Next Story