Quantcast

കുവൈത്തില്‍ വ്യക്തികളുടെ ജനിതക മാതൃക ശേഖരിക്കുന്ന നിയമം പ്രാബല്യത്തില്‍

MediaOne Logo

admin

  • Published:

    22 July 2017 11:53 AM IST

കുവൈത്തില്‍ വ്യക്തികളുടെ ജനിതക മാതൃക ശേഖരിക്കുന്ന നിയമം പ്രാബല്യത്തില്‍
X

കുവൈത്തില്‍ വ്യക്തികളുടെ ജനിതക മാതൃക ശേഖരിക്കുന്ന നിയമം പ്രാബല്യത്തില്‍

ജൂണ്‍ ഒന്ന് മുതലാണ് നിയമം നിലവില്‍ വന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മൂന്നു കേന്ദ്രങ്ങളില്‍ ഡിഎന്‍എ മാതൃകകള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുമുണ്ട്.

കുവൈത്തില്‍ വ്യക്തികളുടെ ജനിതക മാതൃക ശേഖരിക്കുന്ന നിയമം പ്രാബല്യത്തില്‍. ജൂണ്‍ ഒന്ന് മുതലാണ് നിയമം നിലവില്‍ വന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മൂന്നു കേന്ദ്രങ്ങളില്‍ ഡിഎന്‍എ മാതൃകകള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുമുണ്ട്.

സ്വദേശികളുടെ പാസ്സ്‌പോര്‍ട്ടുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ ആക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോര്‍ട്ട് പൌരത്വ കാര്യ വിഭാഗവും ക്രിമിനല്‍ എവിഡന്‍സ് ഡിപാര്‍ട്ട്‌മെന്റും മൂന്നു പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ തന്നെയാണ് ഡിഎന്‍എ ശേഖരത്തിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത്. സ്വദേശികള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുന്ന വേളയില്‍ ഡിഎന്‍എ ഡാറ്റാബാങ്കിലേക്ക് രക്ത സാമ്പിള്‍ ശേഖരിക്കും. വിദേശികളുടെ ഡിഎന്‍എ മാതൃകകള്‍ ശേഖരിക്കുന്നതിന് വിമാനത്താവളത്തിലും ജവാസാത്തുകളിലും പിന്നീട് സൌകര്യം ഒരുക്കും. ഒരാളുടെ രക്ത സാമ്പിള്‍ എടുക്കാന്‍ ഒരു മിനുട്ടിലും കുറഞ്ഞസമയം മതിയാകും. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ആസ്ഥാനത്ത് ആണ് ജനിതക വിവരങ്ങള്‍ സൂക്ഷിക്കുക. മുഴുവന്‍ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കഴിഞ്ഞ ജൂലൈയിലാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു പുതിയ നിയമ നിര്‍മാണം. പ്രത്യേക സമയപരിധി നിശ്ചയിച്ച് രാജ്യത്തുള്ളവരും പുതുതായി എത്തുന്നവരുമായ മുഴുവനാളുകളുടെയും ജനിതക മാതൃകകള്‍ ശേഖരിക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

TAGS :

Next Story