ജനങ്ങളുടെ ജനിതക സാമ്പിളുകള്‍ ശേഖരിക്കുന്നതിനെതിരെ കുവൈത്ത് എംപി

ജനങ്ങളുടെ ജനിതക സാമ്പിളുകള്‍ ശേഖരിക്കുന്നതിനെതിരെ കുവൈത്ത് എംപി
ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹിന് എംപി കത്തയച്ചു
കുവൈത്തിലെ ജനങ്ങളുടെ ജനിതക സാമ്പിളുകള്‍ ശേഖരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ഫൈസല്‍ അല്‍ ദുവൈസാന്‍ എംപി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹിന് എംപി കത്തയച്ചു.
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളുടെ ജനിതക സാമ്പിള്‍ ശേഖരിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത് ഫൈസല്‍ അല്‍ ദുവൈസാന്‍ എം.പി. ഇത് സംബന്ധിച്ച് അദ്ദേഹം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹിന് കത്തയച്ചു. നിയമം നടപ്പിലായത് മുതല്‍ ഇതുവരെ എത്രപേരുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചുവെന്ന് അദ്ദേഹം അന്വേഷിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് കുവൈത്തിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പാര്ലമെന്റ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍വരികയും ചെയ്തു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പാര്ലമെന്റ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍വരികയും ചെയ്തു. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് കുറ്റാന്വേഷണ രംഗത്ത് പ്രയോജനപ്പെടുത്തുകയാണ് നിയമം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
സവാബിര്‍ ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഡി.എന്‍.എ ഡാറ്റാബാങ്ക് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. തീവ്രവാദിവേട്ടക്ക് പുറമെ വാഹനാപകടം, അഗ്നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ജനിതക സാമ്പിള്‍ ശേഖരണം പൗരന്മാരുടെ വ്യക്തിത്വത്തിനെതിരായ നീക്കമാണെന്നും തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും യു.എന്നിന് കീഴിലുള്ള 18 അംഗ വിദഗ്ധ സമിതി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു
Adjust Story Font
16

