വിഷന്‍ 2030 സൗദി വനിതകള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കും
വിഷന്‍ 2030 സൗദി വനിതകള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കും
ഐക്യരാഷ്ട്രസഭയില്‍ സൌദിയെ പ്രതിനിധീകരിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം
വിഷന്‍ 2030 സൗദി വനിതകള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഫൗസ അല്‍മഹീദ്. ദാരിദ്ര്യ നിര്‍മാര്‍ജനം, പുരോഗതി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ വിളിച്ചുചേര്‍ത്ത സംഘത്തിലെ മൂന്നാം സെക്രട്ടറിയാണ് ഫൗസ അല്‍മഹീദ്. ഐക്യരാഷ്ട്രസഭയില്‍ സൌദിയെ പ്രതിനിധീകരിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.
സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി വഴിയാണ് തൊഴിലവസരം. പത്ത് ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. വിഷന്‍ പദ്ധതി വഴി സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നത് തുടരും. ഇസ്ലാമിക ശരീഅത്ത് ആവശ്യമായ നിയമപരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തും. ബിരുദധാരികളായ വനിതകള്‍ക്ക് തൊഴിലിന് ആവശ്യമായ പരിശീലനമുണ്ടാകും. ബിരുദം നേടാത്തവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നേടാനും രാഷ്ട്രം അവസരം സൃഷ്ടിക്കുമെന്ന് സൌദി ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. തൊഴില്‍ വിപണിയിലെ സ്ത്രീ സാന്നിധ്യം 22 ശതമാനമാനമാണിപ്പോള്‍.
ഇത് 30 ശതമാനമാക്കും. വനിതകള്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നതോടെ അവരുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടാവും. കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരാനും തൊഴില്‍ രംഗത്തെ വനിതവത്കരണം കാരണമാവുമെന്ന് ഫൗസ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

