വിമാനയാത്രക്കാര്‍ കൈവശംവയ്ക്കുന്ന തുക 3000 ദിനാറില്‍ കൂടുതലുണ്ടെങ്കില്‍ സത്യവാങ്മൂലം നല്‍കണമെന്നു കുവൈത്ത്

വിമാനയാത്രക്കാര്‍ കൈവശംവയ്ക്കുന്ന തുക 3000 ദിനാറില്‍ കൂടുതലുണ്ടെങ്കില്‍ സത്യവാങ്മൂലം നല്‍കണമെന്നു കുവൈത്ത്
കുവൈത്തില്‍നിന്നു യാത്രചെയ്യുന്നവര്‍ക്കും കുവൈത്തില്‍ എത്തുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
മൂവായിരം ദിനാറില്‍ കൂടുതല്‍ കൈവശമുള്ള വിമാനയാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നു കുവൈത്ത് അധികൃതരുടെ നിര്‍ദേശം. കുവൈത്തില്‍നിന്നു യാത്രചെയ്യുന്നവര്‍ക്കും കുവൈത്തില്‍ എത്തുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
തീവ്രവാദ സംഘടനകളുടെ കൈകളില്‍ പണം എത്തിപ്പെടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണു കര്‍ശന നിയന്ത്രണം.
3000 ദിനാറില്‍ കൂടുതല്‍ തുക കൈവശംവച്ചതിന് ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഷ്യന്‍ / അറബ് വംശജരാണു പിടിയിലായവര്‍. സംഭാവനകള്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ക്കു കടുത്ത നിയന്ത്രണവും നിരീക്ഷണവുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പണമായി സ്വീകരിക്കുന്നതിനു പകരം സംഭാവനകള്‍ കെനെറ്റ് വഴി മാത്രമായിരിക്കണമെന്ന വ്യവസ്ഥ കര്‍ക്കശമാക്കിയിട്ടുണ്ട്. അതു പരിഗണിക്കാത്ത പള്ളികളിലും ഹുസൈനിയകളിലും സ്ഥാപിച്ച സംഭാവനപ്പെട്ടികള്‍ കണ്ടുകെട്ടുകയും ചെയ്തു. ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാര്‍ കൈവശംവയ്ക്കുന്ന തുക 3000 ദിനാറില്‍ കൂടുതലുണ്ടെങ്കില്‍ ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്.
അനുവദിക്കപ്പെടുന്ന തുകയുടെ പരിധി സംബന്ധിച്ചു വിവരിക്കുന്ന ബോര്‍ഡുകള്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കണമെന്നു സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പെരുന്നാള്‍ അവധിദിവസങ്ങളില്‍ രാജ്യത്തെ കര വ്യോമ സമുദ്ര വഴികളിലൂടെ 9,20,184 പേര്‍ യാത്രചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. കരമാര്‍ഗം അതിര്‍ത്തി കടന്നവര്‍ 88,232 പേരാണ്.
Adjust Story Font
16

