Quantcast

ബഹ്‍റൈന്‍ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Ubaid

  • Published:

    18 Nov 2017 11:26 AM IST

ബഹ്‍റൈന്‍ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു
X

ബഹ്‍റൈന്‍ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷമെന്നാൽ പതിനൊന്നു ദിവസങ്ങളിലായി അരങ്ങേറുന്ന വൈവിധ്യങ്ങളുടെ ഉൽസവമാണിവിടെ

ബഹ്‍റൈനിലെ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണപ്പരിപാടികൾ നാട്ടിലെ ആഘോഷത്തിന്റെ തനിമയും ആവേശവും നിലനിർത്തിയാണ് വ്യത്യസ്തമാകുന്നത്.

ഓണമെത്തിയ ശേഷം രാവും പകലും ഉൽസവഛായയിലാണ് ബഹ്റൈനിലെ കേരളീയ സമാജം. ഓണാഘോഷമെന്നാൽ പതിനൊന്നു ദിവസങ്ങളിലായി അരങ്ങേറുന്ന വൈവിധ്യങ്ങളുടെ ഉൽസവമാണിവിടെ . ദിനേന നടക്കുന്ന വർണാഭമായ പരിപാടികൾ. ഓണക്കളികളും മൽസരങ്ങളും കലാവിരുന്നുകളുമായി ആഘോഷക്കാഴ്ചകൾ ഒന്നിനൊന്ന് വ്യത്യസ്തം. മൽസരങ്ങളിൽ പങ്കെടുക്കാൻ ആവേശപൂർവം പ്രവാസികൾ. കാണാൻ തിങ്ങി നിറഞ്ഞ സദസ്സ്. നാടിന്റെ ഓർമകളുണർത്തി കുടുംബസമേതം എല്ലാ ദിവസവും പ്രവാസികൾ ഇവിടെയെത്തുന്നു. ഓണാഘോഷത്തിന്റെ ചാരുത ഗ്യഹാതുരത്വത്തോടെ പങ്കുവെക്കുന്നു. കലാകാരന്മാരുടെ വൻ നിര തന്നെയാണ് നാട്ടിൽ നിന്ന് അതിഥികളായെത്തുന്നത്. വിവിധ സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ തുടരുകയാണ്. പ്രവാസികളുടെ ഓണാഘോഷത്തിന്റെ തുടർച്ചകൾ ഇനി വാരാന്ത്യ അവധി ദിനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും.

TAGS :

Next Story